കേളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-11-2021).

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,08,004 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,837 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5167 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 343 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 63,752 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 17.11.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 63,752 ഇതുവരെ രോഗമുക്തി നേടിയവർ: 49,77 126 പുതിയ ജില്ലയിൽ കേസുകൾ നേടിയവർ തിരുവനന്തപുരം 839 വ്യക്തികൾ 694 കൊല്ലം ചികിത്സയിലുള്ള കൊല്ലം- 8975 523 1039 പത്തനംതിട്ട 240 ആലപ്പുഴ 11,കോട്ടയം പാലക്കാട്- 5172 ആലപ്പുഴ 257 പത്തനംതിട്ട 267 2773 കോട്ടയം 201 എറണാകുളം-1 700 2418 ഇടുക്കി 438 എറണാകുളം- പാലക്കാട്- 292 എറണാകുളം പത്തനംതിട്ട 49, ഇടുക്കി -1,കണ്ണർ- 958 എറണാകളം 634 തൃശ്ശൂർ കോട്ടയം- എറണാകളം 7915 760 പാലക്കാട് 1014 മറള്ളവർ 249 6645 കണ്ണുർ- മലപ്പുറം 228 കാസ്‌റഗോഡ് 2035 237 223 പാലക്കാട് 26, മലപ്പുറം 2793 932 കോഴിക്കോട് വയനാട് 372 330 437 പത്തനംതിട്ട മലപ്പറം കാസറഗോഡ് മറ്റള്ളവർ-1 കണ്ണൂർ കാസറഗോഡ് കണ്ണൂർ 85 4060 143 ആകെ 1202 6849 6046 കണ്ണൂർ-1 63752"

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 61 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 327 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,475 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6046 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 694, കൊല്ലം 1039, പത്തനംതിട്ട 257, ആലപ്പുഴ 201, കോട്ടയം 438, ഇടുക്കി 233, എറണാകുളം 634, തൃശൂര്‍ 1014, പാലക്കാട് 228, മലപ്പുറം 223, കോഴിക്കോട് 372, വയനാട് 183, കണ്ണൂര്‍ 387, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,77,126 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us