വിമാനത്താവളത്തിലേക്കുള്ള മെട്രോയ്ക്ക് രണ്ടു സ്റ്റേഷനുകൾ

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയോടനുബന്ധിച്ച് വിമാനത്താവളത്തിൽ രണ്ടു സ്റ്റേഷനുകൾ നിർമിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. അത്യാധുനിക സംവിധാനങ്ങളുള്ള, അന്താരാഷ്ട്ര നിലവാരത്തിലുള്ള മെട്രോ സ്റ്റേഷനുകളായിരിക്കും ഇവ. കടകളും ഭക്ഷണശാലകളും സ്റ്റേഷനുകളിൽ സജ്ജീകരിക്കും. വാഹനങ്ങൾ നിർത്തുന്നതിന് പ്രത്യേക സൗകര്യവുമുണ്ടാകും. ഈ രണ്ടു സ്റ്റേഷനുകൾക്കും ഇതിനിടയിലെ പാതയ്ക്കും മാത്രമായി 800 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്റ്റേഷനുകളിലൊന്ന് കാർഗോ കോംപ്ലക്സിന് സമീപത്താണ് നിർമിക്കുന്നത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരുവിലെ കെ.ആർ. പുരത്തുനിന്നും വിമാനത്താവളത്തിലേക്കുള്ള 38.44 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത ഫെയ്‌സ് ടു ബി ലൈൻ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ഈ പദ്ധതി 2024 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.14,788 കോടിയാണ് പദ്ധതിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. കെ.ആർ. പുരം മുതൽ വിമാനത്താവളംവരെ 17 സ്റ്റേഷനുകളാണുണ്ടാകുക. ഇതിൽ ചിലത് ഭൂഗർഭ സ്റ്റേഷനുകളായിരിക്കും.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts