ഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; കർണാടകയിലേക്ക് കടന്നതായി സംശയം; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

വടകര സ്വദേശിയായ ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഇവര്‍ മംഗലൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു.

അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു. കേസില്‍ സുപ്രധാന തെളിവായ ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts