സംസ്ഥാനത്ത് വീണ്ടും ഭൂചലനം

ബെംഗളൂരു: ഒരു മാസത്തിനിടയിൽ സംസ്ഥാനത്തെ വിജയപുര ജില്ലയിൽ ആറ് ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 5 ചൊവ്വാഴ്ച ബസവന ബാഗെവാഡി താലൂക്കിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഭൂചലനം അനുഭവപ്പെട്ട ആളുകൾ പരിഭ്രാന്തരായി തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടി.

മസൂട്ടി ഗ്രാമപഞ്ചായത്തിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. പരമാവധി റേഡിയൽ ദൂരം 5 മുതൽ 7 കിലോമീറ്റർ വരെയാണ്. ഭൂകമ്പം മൂലം സ്വത്തിനും ജീവനും നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് കെ എസ് എൻ ഡിഎം സി മാനേജിംഗ് ഡയറക്ടർ മനോജ് രാജൻ പറഞ്ഞു. ഇത്തരത്തിലുള്ള ഭൂകമ്പങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല എന്നും ഇതിന് തീവ്രത വളരെ കുറവായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അറിയിച്ചു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

നേരത്തെ ഒക്ടോബർ ഒന്നിനും പ്രദേശത്ത് കുറഞ്ഞ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും, ഭൂചലനത്തിന്റെ തീവ്രത വളരെ കുറവാണെന്നും ജീവനും സ്വത്തിനും എന്തെങ്കിലും നാശമുണ്ടാക്കില്ല എന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 3.1 തീവ്രതയുള്ള ഒരുഭൂകമ്പവും 2.0 നും 3.0 നും ഇടയിൽ തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങളും വിജയപുരയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts