കോവിഡ് രോഗലക്ഷണങ്ങളുള്ള കുട്ടികൾ പരിശോധിനക്ക് വിധേയരാകണം

ബെംഗളൂരു: രണ്ട് ദിവസത്തിൽ കൂടുതൽ കോവിഡ് പോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികൾ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗുരാവ് ഗുപ്ത ബുധനാഴ്ച പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന കോവിഡ് പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ കണ്ടെത്താനും പരിശോധിക്കാനും, നഗരത്തിലെ എല്ലാ സ്കൂളുകളിലെയും നോഡൽ അധികാരികളെ കണ്ടെത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയ സാഹചര്യത്തിൽ അവരിൽ വൈറസ് പടരാതിരിക്കാനുള്ള നടപടികളെക്കുറിച്ച്, ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു എന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശിശുപരിപാലന വിദഗ്ധ സമിതി അംഗങ്ങളുമായും സാങ്കേതിക വിദഗ്ധ സമിതിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് -19 ടെസ്റ്റുകൾ നടത്താനും പ്രത്യേക കിടക്കകൾ അനുവദിക്കാനും കുട്ടികൾക്കുള്ള പ്രത്യേക ചികിത്സക്രമീകരണങ്ങൾ എങ്ങനെ നടത്താമെന്നും വിദഗ്ധരും ഉദ്യോഗസ്ഥരും ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
[masterslider id="10"]

Related posts