3 ദിവസത്തിന് ശേഷം വെള്ളവും ഭക്ഷണവുമില്ലാതെ കിണറിനുള്ളിൽ കഴിഞ്ഞ ഭർതൃമതിയായ യുവതി അൽഭുതകരമായി രക്ഷപ്പെട്ടു;പണികൊടുത്തത് ഇൻസ്റ്റാഗ്രാം സുഹൃത്ത്.

ബെംഗളൂരു : 22 കാരിയായ യുവതി 3 ദിവസങ്ങൾക്ക് ശേഷം കിണറിൽ നിന്ന് ജീവൻ അൽഭുതകരമായി രക്ഷപ്പെട്ടു.

ദേവനഹള്ളിക്ക് സമീപം രംഗനാഥ പുര ഗ്രാമത്തിൽ ആണ് സംഭവം.കോളാർ ജില്ലയിലെ മാലൂർ സ്വദേശിയാണ് യുവതി.

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെ 3 വർഷം മുൻപ് തന്നെ വിവാഹം ചെയ്തിട്ടുണ്ട് ഒരു കുട്ടിയുമുണ്ട്.

യുവതി പറയുന്നത് പ്രകാരം,തൻ്റെ ഇൻസ്റ്റഗ്രാം സുഹൃത്ത് ആദർശ് എന്ന ആദി (22) ആവശ്യപ്പെട്ടത് പ്രകാരം 3 ദിവസം മുൻപ് ഗ്രാമത്തിൽ വൈകുന്നേരത്തോടെ ബസിൽ വന്നിറങ്ങുകയായിരുന്നു യുവതി.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

ആദി യുവതിയെ സ്വന്തം സ്കൂട്ടറിൽ കയറ്റി തങ്ങളുടെ ഫാം ഹൗസ് കാണിച്ച് കൊടുക്കാം എന്ന വാഗ്ദാനം നൽകി കൊണ്ടു പോയി, പാതി വഴിയിൽ തനിക്ക് യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചു, താൻ വിവാഹിതയാണ് അതിന് കഴിയില്ല എന്നറിയിച്ചതോടെ അവിടത്തെ ഒരു കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.

60 അടിയോളം താഴ്ചയുള്ള കിണറ്റിൽ ചെടികളിലും മറ്റും പിടിച്ച് യുവതി കിടന്നു, മൂന്ന് ദിവസത്തിന് ശേഷം ഉച്ചയോടെ 1:30 ന് അതുവഴി പോയ കൃഷിക്കാരാണ് കിണറിൽ നിന്ന് കരച്ചിൽ ശബ്ദം കേൾക്കുകയും ഉടൻ തന്നെ അഗ്നിശമന വിഭാഗത്തെ വിവരമറിയിക്കുകയും ചെയ്തത്.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടത് ,യുവതി രക്ഷപ്പെട്ടത് ചൊവ്വാഴ്ചയും.

ആദർശിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us