വടക്കന്‍ കര്‍ണാടകയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാകുകയും നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. കലബുറഗി, റായ്ച്ചൂര്‍, ബിദാര്‍, ബെലഗാവി, ബാഗല്‍ക്കോട്ട്, വിജയപുര, കൊപ്പല്‍, ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ഗഡഗ്, ധര്‍വാഡ് ജില്ലകളിലാണ് മഴക്കെടുതി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യെദിയൂരപ്പ അടിയന്തര യോഗം ചേര്‍ന്നു. വടക്കന്‍ കര്‍ണാടകയിലെ മിക്ക ഡാമുകളും നിറഞ്ഞു. കര്‍ണാടകയില്‍ 4782 പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. 36 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കർണാടക അതിർത്തിയിലും കാവേരി നദീതീരപ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ ഹൊഗൈനക്കലിൽ വെള്ളപ്പൊക്കമുണ്ടായി. ഒരാഴ്ചയിലേറെയായി മഴ പെയ്യുന്നുണ്ട്. രണ്ടുദിവസം മുൻപ് 10,000 ഘനയടിയിലായിരുന്ന വെള്ളം ശനിയാഴ്ച 20,000 ഘനയടിയായി ഉയർന്നു. ഇതിനാൽ പ്രധാന അരുവി, അഞ്ചരുവി, സിനിഫാൾസ് എന്നിവിടങ്ങളിൽ വെള്ളം കുത്തിയൊഴുകുകയാണ്. ഇതോടെ പ്രധാന അരുവിയിലേക്ക് പോകുന്ന നടപ്പാതയുടെ ഗേറ്റ് പൂട്ടി.

നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി രാത്രിയിൽ മഴ പെയ്യുന്നുണ്ട്. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായത് മണിക്കൂറുകൾ കഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്. വ്യാഴാഴ്ചയും ചിലയിടങ്ങളിൽ മഴപെയ്തതിനെ തുടർന്ന് റോഡുകളിൽ വെള്ളം പൊങ്ങി. ഭീമ നദിയിലെ വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ NH-50 ദേശീയപാത പോലീസ് അടച്ചു.

 

ഇന്നും നാളെയും ബെംഗളൂരുവിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ അഴുക്കുചാലുകളിലെ വെള്ളം വീടുകളിലേക്കു കയറാനിടയായത് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആളുകൾ ആരോപിച്ചു. പലയിടങ്ങളിലും മൺറോഡ് ചെളിയിൽ പൂണ്ടതിനാൽ ഗതാഗതയോഗ്യമല്ലാതായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us