“മകന്‍ വീട്ടിലെത്തിയ പോലെ”വീട്ടിലെത്തിയ ടോവിനോയെ കണ്ടപ്പോള്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്ണന്‍റെ അമ്മയുടെ പ്രതികരണം;മകനുവേണ്ടി വാങ്ങിവച്ച ടീഷര്‍ട്ട് ടോവിനോക്ക് സമ്മാനമായി നല്‍കി അമ്മ.

ബെംഗളൂരു: മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ നടന്‍ ടൊവിനോ തോമസിനുവേണ്ടി ഒരുക്കിയത്. പറഞ്ഞസമയത്തും ടൊവിനോയെ കാണാതായപ്പോള്‍ മുഖത്ത് ആശങ്ക. ഫോണില്‍ ബന്ധപ്പെട്ട് ഇടയ്ക്കിടെ എവിടെയെത്തിയെന്ന ചോദ്യം.

ഒടുവില്‍ വൈകീട്ട് അഞ്ചുമണിയോടെ ടൊവിനോ വീടിനുമുന്നിലെത്തിയപ്പോഴാണ് ആശ്വാസമായത്. പിന്നെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്കുള്ള സ്വീകരണം. മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യപ്രതികരണം. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ കണ്ടപ്പോള്‍, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തില്‍ എവിടെയൊക്കെയോ തന്റെ മകന്റെ സാദൃശ്യം കാണാന്‍കഴിഞ്ഞു എന്നാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ടൊവിനോയെ അഭിനന്ദിച്ച് ധനലക്ഷ്മി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ടൊവിനോയുടെ ശ്രദ്ധയിലുമെത്തി. ‘ഒരമ്മയെന്നനിലയില്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി’യെന്നുപറയുന്ന വീഡിയോ ടൊവിനോയും പങ്കുവെച്ചു. ഇതിലും വലിയൊരംഗീകാരം കിട്ടാനില്ലെന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ സന്ദീപ് ഉണ്ണികൃഷ്ണനെ പുതപ്പിച്ച പുതപ്പുമുതല്‍ ഓരോന്നായി ധനലക്ഷ്മി ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. എല്ലാ പിറന്നാളിനും മകനുവേണ്ടി ഇപ്പോഴും വാങ്ങുന്ന വസ്ത്രങ്ങളില്‍നിന്ന് ഒരു ടീഷര്‍ട്ടും ടൊവിനോയ്ക്ക് സമ്മാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts