ധോണി ഇനി ടീമിലെത്തുക വിടവാങ്ങല്‍ മത്സരത്തില്‍ മാത്രം?

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ട് നിന്ന ധോണിയുടെ തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തെത്തിയാതോടെ ധോനിയുടെ തിരിച്ചുവരവ് എളുപ്പമാകും എന്ന ആരാധകരുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വിടവാങ്ങല്‍ പരമ്പരയ്ക്ക് വേണ്ടി മാത്രമേ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ…

Read More

ഇരുപതോളം യുവതികളെ പീഡിപ്പിച്ച ശേഷം കൊലചെയ്ത സയനൈഡ് മോഹന് ഇത് നാലാം വധശിക്ഷ

ബെംഗളൂരു: ഇരുപതോളം യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് കലര്‍ത്തിയ ഗര്‍ഭ നിരോധന ഗുളിക നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2005-ലാണ് മോഹന്‍ 17-ാം കൊലപാതകം നടത്തിയത്. മംഗളൂരുവിൽ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ (26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണ കവര്‍ച്ച, വഞ്ചന,…

Read More

“മകന്‍ വീട്ടിലെത്തിയ പോലെ”വീട്ടിലെത്തിയ ടോവിനോയെ കണ്ടപ്പോള്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്ണന്‍റെ അമ്മയുടെ പ്രതികരണം;മകനുവേണ്ടി വാങ്ങിവച്ച ടീഷര്‍ട്ട് ടോവിനോക്ക് സമ്മാനമായി നല്‍കി അമ്മ.

ബെംഗളൂരു: മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ നടന്‍ ടൊവിനോ തോമസിനുവേണ്ടി ഒരുക്കിയത്. പറഞ്ഞസമയത്തും ടൊവിനോയെ കാണാതായപ്പോള്‍ മുഖത്ത് ആശങ്ക. ഫോണില്‍ ബന്ധപ്പെട്ട് ഇടയ്ക്കിടെ എവിടെയെത്തിയെന്ന ചോദ്യം. ഒടുവില്‍ വൈകീട്ട് അഞ്ചുമണിയോടെ ടൊവിനോ വീടിനുമുന്നിലെത്തിയപ്പോഴാണ് ആശ്വാസമായത്. പിന്നെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്കുള്ള സ്വീകരണം. മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യപ്രതികരണം. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍. തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ കണ്ടപ്പോള്‍, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തില്‍ എവിടെയൊക്കെയോ…

Read More

നടപ്പാതയിൽ മാലിന്യം തള്ളിയ സ്വിഗ്ഗിക്ക് 15000 രൂപ പിഴയിട്ട് ബി.ബി.എം.പി.

ബെംഗളൂരു : നടപ്പാതയിൽ മാലിന്യം തള്ളിയതിന് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിക്ക് പതിനഞ്ചായിരം രൂപ പിഴചുമത്തി ബി.ബി.എം.പി. സ്വിഗ്ഗി ആപ്പ് കൈകാര്യം ചെയ്യുന്ന ബല്ലണ്ടൂർ ബണ്ട്ൽ ടെക്നോളജി സിന്റെ ഓഫീസിന് പുറത്താണ് മാലിന്യം കണ്ടെത്തിയത്. മാലിന്യം തള്ളിയതിനുപുറമേ ഖര-ദ്രവ മാലിന്യം വേർതിരിക്കുന്നതിനും നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും കൂടിയാണ് പിഴ ചുമത്തിയത്. മാലിന്യം വേർതിരിക്കാത്തതിന് ഒരു പി.ജി സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ഈടാക്കി ഇട്ടിട്ടുണ്ട്. മാലിന്യം വേർതിരിക്കാൻ കർശനമാക്കിയ നഗരസഭ വൻതോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന പിജി സ്വകാര്യ കമ്പനികളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

Read More

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന 6 ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ഭരണകക്ഷിക്ക് വിജയിക്കാനായി. സര്‍ക്കാരിനുള്ള ജനസമ്മിതിയാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൈപിടിയിലിരുന്ന കോട്ടകളാണ് പാര്‍ട്ടി പിടിച്ചടക്കിയത്, മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ദ്ധിച്ചു. ജാതിമതശക്തികള്‍ക്ക് ഈ മണ്ണില്‍ വേരോടിക്കാന്‍ കഴിയില്ല.…

Read More

ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി. സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ ശിവകുമാറിന്റെ പങ്ക് വലുതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ശിവകുമാറിനായിരുന്നു. പല ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. യുടെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുന്നതിന് സഹായിച്ചതും ട്രബിൾ ഷൂട്ടർ എന്ന് വിശേഷണമുള്ള ശിവകുമാറാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ശക്തിപകരാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ. മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ ശിവകുമാറിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജാമ്യം…

Read More
Click Here to Follow Us