യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അടഞ്ഞുകിടക്കുന്ന മെട്രോ സ്റ്റേഷൻ പ്രവേശന കവാടങ്ങൾ; പ്രതിഷേധം ഗൗനിക്കാതെ ബി.എം.ആർ.സി

ബെംഗളൂരു: നഗരയാത്രക്ക് പ്രതിദിനം 6 ലക്ഷത്തോളം പേർ ആശ്രയിക്കുന്ന നമ്മ മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടങ്ങളിൽ ചിലത് പൂർണമായും അടഞ്ഞ് കിടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടും ഗൗനിക്കാതെ ബി.എം.ആർ.സി

നഗരത്തിലെ തിരക്കേറിയ കെ.ആർ. മാർക്കറ്റ് സ്റ്റേഷനിലെ 4 പ്രവേശന കവാടങ്ങളിൽ 2 എണ്ണം മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. ബെംഗളൂരു മെഡിക്കൽ കോളേജ്, കലാശിപളായ ബസ് ടെർമിനൽ എന്നിവിടങ്ങളിലേക്ക് തുറക്കുന്നവയാണിത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ഇത് കാരണം റോഡ് മുറിച്ച് കിടക്കുന്നവരുടെ എണ്ണം വർധിച്ചു. അതോടെ ഈ പ്രദേശങ്ങളിൽ ഗതാഗത കുരുക്ക് വർധിക്കുന്നതിനും കാരണമായി. ട്രിനിറ്റി സ്റ്റേഷനിലെ 2 കവാടങ്ങളിൽ ഒബ്‌റോയ് ഹോട്ടലിലേക്കുള്ളത് ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇവിടെ റോഡിൻറെ മറുഭാഗത്ത് തുറന്നിരിക്കുന്ന കവാടത്തിലേക്കാകട്ടെ പ്ലാറ്റഫോമിലേക്ക് പ്രവേശിക്കാൻ വൻതിരക്കാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts