ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തി വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു.

സൈന്യത്തിന്റെ തിരിച്ചടിയില്‍ എത്രത്തോളം പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. എങ്കിലും ഏതാണ്ട് 15 ഓളം സൈനികര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച പാക്ക് സൈന്യം കശ്മീരിലെ പല്ലന്‍വാലയില്‍ നടത്തിയ വെടിവയ്പ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 11.30ഓടെ പൂഞ്ച് ജില്ലയിലെ ബാലക്കോട്ട് സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. വന്‍ ഏറ്റുമുട്ടലുകളാണ് ഇരു ഭാഗത്ത് നിന്നുമുണ്ടായത്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

വെള്ളിയാഴ്ച അഞ്ച് മണിയോടെ കശ്മീരിലെ നൗഷാര സെക്ടറില്‍ ആരംഭിച്ച വന്‍ തോതിലുള്ള ഷെല്ലാക്രമണം തുടര്‍ന്ന് വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയത്.

സുന്ദര്‍ബാനി സെക്ടറിലൂടെയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. നാല് മണിക്കൂര്‍ ഇടവേളയില്‍ അബ്ദുല്ല്യന്‍ സെക്ടറിലും പാക് വെടിവയ്പ്പ് തുടര്‍ന്നിരുന്നു. ഇവിടെ നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ ഒരാളെ ആര്‍എസ് പുര സെക്ടറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പ്രവശ്യമാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts