ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍
വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്റ മൃതദേഹം ഭീകരര്‍ വികൃതമാക്കിയതായി സൈനിക വക്താവ് അറിയിച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ച് സെക്ടറി സെക്ടറില്‍
.ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
സൈനികനെ വധിച്ച ശേഷം മുഖം വികൃതമാക്കി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാന്റെ നടപടിക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നു സൈനിക വക്താവ് പറഞ്ഞു.
വെള്ളിയാഴ്ച പുല്‍വാമ ജില്ലയിൽ വീട്ടില്‍ ഭീകരര്‍ അതിക്രമിച്ച് കയറി സ്ത്രീയെ വെടിവെച്ച് കൊന്നിരുന്നു. രണ്ട് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടമ്മയായ ബീബ യൂസഫിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിവെച്ച ശേഷം ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കയറി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ബിഎസ്എഫ് ചീഫിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെയോടെ ആരംഭിച്ച വെടിയുതിര്‍ക്കലിന് ഇതുവരെ ശമനമുണ്ടായിട്ടില്ല. നിയന്ത്രണരേഖയിലടക്കം ആറ് പ്രദേശത്താണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിലെ കേരി, ഹീരാ നഗര്‍, മെന്താര്‍, പൂഞ്ച്, നൗഷേര എന്നിവിടങ്ങളില്‍ വെടിയുതിര്‍ക്കല്‍ തുടരുകയാണ് .