മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ (എസ്ടിപി) ബാക്കിയാകുന്ന ചെളി മാലിന്യം (സ്റ്ററി) ഉപയോഗിച്ചു ബയോഗ്യാസ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബെംഗളൂരു ജല അതോറിറ്റി.

86 കോടി രൂപയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണു നടപ്പിലാക്കുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 120 കോടി രൂപ ഇതില്‍ നിന്നു ബിഡബ്ല്യുഎസ്എസ്ബിക്ക് ലഭി ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

മലിനജലം സംസ്‌കരിച്ചു വില്‍ പന നടത്തുന്നതിനു പുറമേ അടിഞ്ഞുകൂടുന്ന ചെളി മാലിന്യം കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളമാക്കിയും വിതരണം ചെയ്യുന്നുണ്ട്.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

പ്രതിമാസം ചുരുങ്ങിയത് 4,000 മെട്രിക് ടണ്‍ സ്റ്ററിയാണ് പ്ലാന്റുകളില്‍ അടിഞ്ഞുകൂടുന്ന ത്. കോറമംഗല-ചല്ലഘട്ട, ബെലന്തൂര്‍ അമാനിക്കരെ സംസ്‌കരണ പ്ലാന്റുകളില്‍ നിന്നുള്ള ചെളിമാലിന്യമാണു വളമാക്കി മാറ്റി വിതരണം ചെയ്തത്.

കൂടാതെ സംസ്‌കരിച്ച മലിനജലത്തിന്റെ വില്‍പനയും 3 വര്‍ഷം മുന്‍പ് ബിഡബ്ല്യുഎസ്എസ്ബി ആരംഭിച്ചിരുന്നു. 1,000 ലീറ്ററിന് 10 രൂപയ്ക്കാണു വിതരണം ചെയ്യുന്നത്. കെട്ടിട നിര്‍മാണ ത്തിനും പാര്‍ക്കുകള്‍ നനയ്ക്കു ന്നതിനുമാണ് ഈ ജലം കൂടുത ലായി ഉപയോഗിക്കുന്നത്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts