സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

ബെംഗളുരു: അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതോടെ നഗരത്തില്‍ പലയിടങ്ങളിലും കാവേരി ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളുരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി).

പമ്പിങ് സമയം ഉള്‍പ്പെടെ വെട്ടിക്കുറച്ചതോടെ പാര്‍പ്പിട മേഖലകളില്‍ ജലക്ഷാമം രൂക്ഷമായി. കുഴല്‍ക്കിണറുകളും വറ്റിയതോടെ ഭൂരിഭാഗം അപ്പാര്‍ട്‌മെന്റുകളും ടാങ്കര്‍ ജലത്തെയാണ് ആശ്രയിക്കുന്നത്.

ജലക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ ബിഡബ്ല്യുഎസ്എസ്ബി ദിവസം 2 നേരം ടാങ്കറില്‍ സൗജന്യ ജലവിതര
ണം നടത്തുന്നുണ്ട്.

  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ

ജലദുരുപയോഗം നടത്തുന്നതു തടയാന്‍ പിഴ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ദുരുപയോഗത്തിന് 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു.

ജലമെത്തിക്കുന്ന സ്വകാര്യ ടാങ്കറുകള്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്യാത്ത ടാങ്കറുകള്‍ അടുത്ത ദിവസം പിടികൂടുമെന്നു ജിബിഎ മുന്നറിയിപ്പ് നല്‍കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us