സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു : നഗരത്തിലെ റിങ് റോഡിലുണ്ടായ ഭീകരമായ റോഡ് അപകടത്തിൽ അച്ഛനും മകളും മരിച്ചു. കലബുറഗി റാണേഷ്പിർ ദർഗ സ്വദേശിയായ രാജുകുമാർ (45), മകൾ സുമ (14) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സയ്യിദ് ചിഞ്ചോളി ക്രോസിന് സമീപമായിരുന്നു അപകടം.

മകളുമായി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജുകുമാർ. ഈ സമയം അമിതവേഗതയിൽ എത്തിയ സിമന്റ് മിക്സർ ടാങ്കർ ബൈക്കിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ടാങ്കറിനടിയിലേക്ക് തെറിച്ചുവീണ ഇരുവരും ചക്രങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കലബുറഗി ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണമായ സിമന്റ് മിക്സർ ടാങ്കർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരേ കുടുംബത്തിലെ രണ്ടുപേരുടെ അപ്രതീക്ഷിത വേർപാട് ദർഗ പ്രദേശത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts