ബെംഗളൂരു സെപ്പിംഗ്‌സ് റോഡിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

ബെംഗളൂരു: സെപ്പിംഗ്‌സ് റോഡിൽ നടക്കുന്ന മതപരമായ ചടങ്ങുകളുടെ ഭാഗമായി ഏപ്രിൽ 1, 2 തീയതികളിൽ പുലികേശിനഗർ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 1-ന് രാവിലെ 6 മണി മുതൽ ഏപ്രിൽ 2-ന് വൈകുന്നേരം 6 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്.

നിരോധനങ്ങളും നിയന്ത്രണങ്ങളും
സെപ്പിംഗ്‌സ് റോഡ്: കോൾസ് പാർക്ക് ജംഗ്ഷനിൽ നിന്ന് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

നാരായണ പിള്ള സ്ട്രീറ്റ്: സെന്റ് ജോൺസ് ചർച്ച് റോഡിൽ നിന്ന് ഇരുവശങ്ങളിലേക്കുമുള്ള പ്രവേശനം അനുവദിക്കില്ല.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

സെന്റ് ജോൺസ് ചർച്ച് റോഡ്: വാർ മെമ്മോറിയൽ ജംഗ്ഷൻ മുതൽ ഹെയ്ൻസ് ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ബദൽ പാതകൾ
ശിവാജിനഗർ ഭാഗത്തേക്ക് പോകുന്നവർ: കോൾസ് പാർക്കിൽ നിന്നോ നാരായണ പിള്ള സ്ട്രീറ്റിൽ നിന്നോ വരുന്നവർ സെന്റ് ജോൺസ് ചർച്ച് റോഡിലൂടെ നേരെ പോയി ഹെയ്ൻസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ജുമ്മ മസ്ജിദ് റോഡ് വഴി പോകേണ്ടതാണ്.

വാർ മെമ്മോറിയൽ ജംഗ്ഷനിൽ നിന്നുള്ളവർ: ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അസായ് റോഡ് വഴി യാത്ര ചെയ്യുക. തുടർന്ന് സിന്ധി കോളനി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോൾസ് റോഡിലെത്തി, അവിടെ നിന്ന് ഹെയ്ൻസ് റോഡ് വഴി ലക്ഷ്യസ്ഥാനത്ത് എത്താം.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

പാർക്കിംഗ് നിരോധനം
താഴെ പറയുന്ന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്:

നാരായണ പിള്ള സ്ട്രീറ്റ്, സെപ്പിംഗ്‌സ് റോഡ്, നള റോഡ്, തിമ്മയ്യ റോഡ്, ഹെയ്ൻസ് റോഡ്, എ.എം. റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts