ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

ബെംഗളൂരു: കൊത്തനൂരിലെ ഭാരതി സിറ്റിയിലുള്ള ഒരു കോഫി ഷോപ്പിന് സമീപം മയക്കുമരുന്ന് ഉപയോഗത്തെച്ചൊല്ലി ഹോട്ടൽ ജീവനക്കാരും ഒരു കൂട്ടം യുവാക്കളും തമ്മിൽ വൻ സംഘർഷം. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ കൊത്തനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹെന്നൂർ മേഖലയിൽ നിന്നെത്തിയ ചില യുവാക്കൾ ഹോട്ടലിന് സമീപം സിറിഞ്ചുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യം ചെയ്ത ജീവനക്കാർ, യുവാക്കളോടും അവരുടെ ബന്ധുക്കളോടും ഇനി ഹോട്ടലിലേക്ക് വരരുതെന്ന് കർശനമായി നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതരായ…

Read More

കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ബെം​ഗളൂരു: ഹാവേരിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ചുകയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. പരിശീലനത്തിലിരുന്ന ഡ്രൈവർ ഓടിച്ച സർക്കാർ ബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സവനൂർ സ്വദേശി ഹസ്രത്ത് അലി ഇസ്മായിൽ റായ്ച്ചൂർ എന്ന കുഞ്ഞാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കർണാടക മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹാവേരി-ലക്ഷ്മേശ്വർ റൂട്ടിലോടുന്ന ബസ് പ്ലാറ്റ്‌ഫോമിലേക്ക്…

Read More

ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

ബെംഗളൂരു: ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് 37-കാരനായ ഭർത്താവ് പോലീസിൽ പരാതി നൽകി. അപൂർവ്വമായ ഈ കേസിൽ ബെംഗളൂരുവിലെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 17-ന് നൽകിയ പരാതിയിൽ, ജക്കൂർ സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ “വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ” കാരണം താൻ നിരന്തരമായ മാനസിക-ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുകയാണെന്ന് ആരോപിച്ചു. ഭാര്യ തനിക്ക് അശ്ലീല വീഡിയോകൾ അയക്കാറുണ്ടെന്നും തന്റെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം സമ്മർദ്ദം ചെലുത്താറുണ്ടെന്നും യുവാവ് ആരോപിക്കുന്നു. ഈ ആവശ്യങ്ങൾ…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

ബെംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചുവരികയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തിങ്കളാഴ്ച അറിയിച്ചു. “സ്റ്റേഡിയത്തിന്റെ ശേഷി 20,000 സീറ്റുകൾ കൂടി വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ അത് ഗുണകരമാകും,” അദ്ദേഹം പറഞ്ഞു. സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) താൽപ്പര്യപത്രം (EOI) ക്ഷണിച്ചിട്ടുണ്ടെന്നും, അന്തിമ നിർദ്ദേശങ്ങൾ സമർപ്പിച്ചാലുടൻ സർക്കാർ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. “തമിഴ്‌നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇത് ചെയ്തിട്ടുണ്ട്. ഘട്ടം ഘട്ടമായി പ്രവൃത്തികൾ ഏറ്റെടുത്ത് നമുക്കും സീറ്റുകളുടെ എണ്ണം…

Read More

ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം  രാത്രിയാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് നടി പരാതി നൽകിയ കാര്യം…

Read More

അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു

വാഷിംഗ്ടൺ: അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നതായി റിപ്പോർട്ട്. വർഷങ്ങളോളം ഭൂമിക്കടിയിൽ കഴിഞ്ഞശേഷം പെട്ടെന്ന് പുറത്തുവരുന്ന സിക്കാഡ എന്ന പ്രാണിയുടെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിശബ്ദമായി വീണ്ടും പ്രത്യക്ഷപ്പെട്ടതിനാലാണ് വിദഗ്ധർ ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ഒമിക്രോൺ വകഭേദമായ BA 3 ൽ നിന്ന് ജനിതക മാറ്റം വന്നതാണ് സിക്കാഡ. ഇതിന്റെ സ്പൈക് പ്രോട്ടീനുകളിൽ 70 മുതൽ 75 വരെ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ…

Read More

ബെംഗളൂരു സെപ്പിംഗ്‌സ് റോഡിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

ബെംഗളൂരു: സെപ്പിംഗ്‌സ് റോഡിൽ നടക്കുന്ന മതപരമായ ചടങ്ങുകളുടെ ഭാഗമായി ഏപ്രിൽ 1, 2 തീയതികളിൽ പുലികേശിനഗർ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 1-ന് രാവിലെ 6 മണി മുതൽ ഏപ്രിൽ 2-ന് വൈകുന്നേരം 6 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. നിരോധനങ്ങളും നിയന്ത്രണങ്ങളും സെപ്പിംഗ്‌സ് റോഡ്: കോൾസ് പാർക്ക് ജംഗ്ഷനിൽ നിന്ന് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. നാരായണ പിള്ള സ്ട്രീറ്റ്: സെന്റ് ജോൺസ് ചർച്ച് റോഡിൽ നിന്ന് ഇരുവശങ്ങളിലേക്കുമുള്ള പ്രവേശനം അനുവദിക്കില്ല. സെന്റ് ജോൺസ് ചർച്ച് റോഡ്: വാർ മെമ്മോറിയൽ…

Read More

കോടികൾ ഒഴുക്കി, പക്ഷേ ഗോശാലകൾ ശൂന്യം; കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും

ബംഗളൂരു:പശുപാലനത്തിന് മുന്തിയ പരിഗണന നൽകിയ മുൻ ബി.ജെ.പി സർക്കാർ ഭരണത്തിൽ ഗോ ശാലകളുടെ നിർമ്മാണത്തിന് കോടികൾ അനുവദിച്ചെങ്കിലും തെരുവുകളിൽ അലയുന്ന പശുക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 2021-22ൽ ഓരോ ജില്ലയിലും ഗോശാലകൾ നിർമ്മിക്കാൻ 15 കോടി രൂപ അനുവദിക്കുകയും അധികമായി 50 കോടി നീക്കി വെക്കുകയും ചെയ്തെങ്കിലും സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കാലികൾ പാതകൾ കൈയടക്കുകയാണ്. 2019ലെ സർവേയിൽ കണ്ടെത്തിയത് 77,000 കാലികളെയാണെങ്കിൽ നിലവിൽ അവയുടെ എണ്ണം കൂടുകയാണെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 2021-22 ൽ സംസ്ഥാന സർക്കാർ സ്ഥാപിച്ച നിരവധി ഗോശാലകൾ ഉപയോഗശൂന്യമായോ ശൂന്യമായോ…

Read More

വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതക ക്ഷാമം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ സിലിണ്ടറിന് 218 രൂപയാണ് കൂടിയത്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് പിന്നാലെ മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മാർച്ച് ആദ്യം ഗാർഹിക സിലിണ്ടറിന്റെ വില 60 രൂപ കൂട്ടിയിരുന്നു. നിലവിൽ ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന്…

Read More

രഞ്ജി​ത്ത് റിമാൻഡിൽ

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക

Read More
Click Here to Follow Us