യൂണിഫോമിലെ ‘ലീലകൾ’ സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

ബെംഗളൂരു: യൂണിഫോമിലിരിക്കെ ഓഫിസിൽ വെച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോകൾ പുറത്തുവന്ന സംഭവത്തിൽ കുടുങ്ങി സസ്‌പെൻഡ് ചെയ്യപ്പെട്ട ഡിജിപി കെ. രാമചന്ദ്ര റാവു. വീഡിയോകൾ എഡിറ്റ് ചെയ്തതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ‘ഡീപ്പ് ഫെയ്ക്കുകളോ’ അല്ലെന്നും പൂർണ്ണമായും യഥാർത്ഥമാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

വീഡിയോകളിൽ യാതൊരുവിധ കൃത്രിമത്വവും നടന്നിട്ടില്ലെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) സാക്ഷ്യപ്പെടുത്തിയതായി എഡിജിപി ആർ. ഹിതേന്ദ്രയുടെ നേതൃത്വത്തിലുള്ള നാലംഗ ഐപിഎസ് സംഘം സമർപ്പിച്ച 100 പേജുള്ള അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിൽ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ,

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

കൂടാതെ ബെലഗാവിയിൽ റാവു ജോലി ചെയ്തിരുന്ന സമയത്തെ ഡ്രൈവർമാരും ഓഫീസ് ജീവനക്കാരും വീഡിയോയിലുള്ള സ്ത്രീകളെ തിരിച്ചറിഞ്ഞു. ഇവർ റാവുവിന്റെ സ്വകാര്യ ഓഫീസ് സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ജീവനക്കാർ മൊഴി നൽകി. സ്ത്രീകളിൽ ഒരാൾ സ്വന്തം മൊബൈൽ ഫോണിൽ മനഃപൂർവ്വമാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നടപടികൾ കടുക്കുന്നു
മെയ് 31-ന് വിരമിക്കാനിരിക്കെയാണ് റാവുവിനെതിരെ അന്വേഷണം മുറുകുന്നത്. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (DPAR) അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം നീളുകയാണെങ്കിൽ അദ്ദേഹത്തിന്റെ പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും തടഞ്ഞുവെക്കാൻ സാധ്യതയുണ്ട്.

  തുറന്നിട്ട ഓടകൾ, തകർന്ന നടപ്പാതകൾ; റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ

2016-17 കാലയളവിൽ ബെലഗാവി ഐജിപി ആയിരിക്കെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു. നേരത്തെ വീഡിയോകൾ വ്യാജമാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും റാവു വാദിച്ചിരുന്നു. എന്നാൽ വീഡിയോയിലുള്ള സ്ത്രീകളെ നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts