കാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ബെംഗളൂരു : ശിവമോഗയിലെ ത്യവരെക്കൊപ്പ കടുവ-സിംഹ സങ്കേതത്തിൽ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു. ബെംഗളൂരു സ്വദേശിനിയായ ഡോ. സമീക്ഷ റെഡ്ഡി (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് വന്യജീവി സങ്കേതത്തിനുള്ളിലെ ആശുപത്രിയിൽ ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്.

ഒരു പക്ഷിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന ഡോ. സമീക്ഷ, സങ്കേതത്തിലെ ഗർഭിണിയായ കാണ്ടാമൃഗത്തിന്റെ ശരീരതാപനില പരിശോധിക്കാനായി അതിന്റെ കൂട്ടിനുള്ളിൽ പ്രവേശിച്ചു. തെർമൽ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ കാണ്ടാമൃഗം ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഉടൻ തന്നെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തെങ്കിലും വെള്ളിയാഴ്ച രാവിലെ 6.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. അടുത്തിടെയാണ് ഇവർ കരാർ അടിസ്ഥാനത്തിൽ ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

മന്ത്രിയുടെ ഇടപെടലും അന്വേഷണവും:
സംഭവത്തിൽ വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ അനുശോചനം രേഖപ്പെടുത്തി. വാർത്താ കുറിപ്പുകളിൽ പുള്ളിപ്പുലിയുടെ ആക്രമണം എന്ന് തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മരിച്ച ഡോക്ടറുടെ കുടുംബത്തിന് നിയമപ്രകാരമുള്ള അടിയന്തര നഷ്ടപരിഹാരം നൽകാൻ മന്ത്രി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് മുതിർന്ന മൃഗഡോക്ടർമാരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം അന്വേഷണം നടത്തും. 7 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സുരക്ഷാ മാനദണ്ഡങ്ങൾ (SOP): വന്യജീവികളെ ചികിത്സിക്കുമ്പോൾ മൃഗശാലകളിലെ ഡോക്ടർമാർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വനംവകുപ്പിന് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts