തെരുവുനായ്ക്കൾക്ക് ഇനി ‘അധികാരപ്പൊതി’; ബെംഗളൂരുവിൽ 150 ഔദ്യോഗിക ഭക്ഷണകേന്ദ്രങ്ങൾ അനുവദിച്ച് കോർപ്പറേഷൻ

ബെംഗളൂരു: നഗരത്തിലെ തെരുവുനായ്ക്കളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മൃഗക്ഷേമം ഉറപ്പാക്കാനുമായി പുതിയ നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ (BECC). കെ.ആർ പുരം, മഹാദേവപുര മേഖലകളിലായി 150 ഔദ്യോഗിക ഭക്ഷണകേന്ദ്രങ്ങളാണ് (Feeding Spots) അധികൃതർ പ്രഖ്യാപിച്ചത്.

തെരുവുനായ്ക്കൾ ഭക്ഷണത്തിനായി ആക്രമണകാരികളാകുന്നത് തടയുക, വാക്സിനേഷൻ, വന്ധ്യംകരണം (ABC) എന്നിവ എളുപ്പമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സ്കൂളുകൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറിയാണ് ഈ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. മറത്തഹള്ളിയിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത് (41 എണ്ണം). വൈറ്റ്ഫീൽഡ് (22), എച്ച്.എ.എൽ (13) എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

ഇനി മുതൽ പ്രധാന റോഡുകളിലോ പൊതുസ്ഥലത്തോ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചു. നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമേ ഭക്ഷണം നൽകാവൂ. നിശ്ചയിച്ച കേന്ദ്രങ്ങളിൽ ഭക്ഷണം നൽകുന്നത് തടസ്സപ്പെടുത്തുന്നതോ അവിടെ സ്ഥാപിച്ചിട്ടുള്ള സൈൻബോർഡുകൾ നശിപ്പിക്കുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. ഭക്ഷണം നൽകിയ ശേഷം ആ പ്രദേശം വൃത്തിയാക്കി സൂക്ഷിക്കണമെന്ന് മൃഗസ്നേഹികൾക്ക് കോർപ്പറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്താനും ഈ ശാസ്ത്രീയമായ രീതി സഹായിക്കുമെന്ന് ബി.ഇ.സി.സി കമ്മീഷണർ ഡി.എസ് രമേശ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts