നഗരത്തിൽ ചെറിയൊരു വീടെങ്കിലും സ്വന്തമാക്കാൻ ഉയർന്ന ഇടത്തരക്കാർക്ക് മാത്രമേ സാധ്യമാകു; കാരണം ഇത്

ബെംഗളൂരു: നഗരത്തിൽ വീടുകളുടെ രജിസ്ട്രേഷൻ 5% കുറഞ്ഞതായി റിപ്പോർട്ട്. 2025ൽ ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം വീട് രജിസ്ട്രേഷൻ 5.45 ലക്ഷം യൂണിറ്റായി താഴ്ന്നു. അതെസമയം വീടുകളുടെ മൂല്യം 11% ഉയർന്ന് 4.46 ലക്ഷം കോടി രൂപയിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

രാജ്യത്തെ 9 പ്രധാന നഗരങ്ങളിൽ ഈ പ്രവണത ഉണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ സ്ക്വയർ യാർഡ്സ് കണക്കുകൾ പുറത്തുവിട്ട് കൊണ്ട് വ്യക്തമാക്കുന്നത്. പുനെ, താനെ, മുംബൈ, നവി മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നീ നഗരങ്ങളിലെ കണക്കുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

വീടുകളുടെ വില ഉയരുന്നതു തന്നെയാണ് വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ കാരണം. നഗരങ്ങളിൽ നല്ല വില കൊടുത്ത് വീടുകൾ വാങ്ങുന്ന സമ്പന്നർ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം ഉയർന്ന ഇടത്തരക്കാർക്ക് മാത്രമേ നഗരങ്ങളിൽ ചെറിയ സൗകര്യമെങ്കിലും സ്വന്തമാക്കാൻ കഴിയുന്നുള്ളൂ. ഉയർന്ന വരുമാനമുള്ളവരുടെ വർദ്ധന കാരണം പ്രീമിയം, ലക്ഷ്വറി വീടുകൾക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. ഇത് എല്ലാ വീടുകളുടെയും വില വർദ്ധിപ്പിച്ചു.

2024-ൽ 5.77 ലക്ഷം യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇത് 5.45 ലക്ഷം യൂണിറ്റായി കുറഞ്ഞു. 32,000 വീടുകളുടെ കുറവ്. രജിസ്റ്റർ ചെയ്യപ്പെട്ട വീടുകളുടെ മൂല്യം 4.03 ലക്ഷം കോടി രൂപയാണ്.പ്രാഥമിക, ദ്വിതീയ വിപണികളിലെ (പുനർവിൽപ്പന) ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

കഴിഞ്ഞ അഞ്ച് വർഷം വരെയുള്ള കാലയളവിൽ വിലയിൽ അടിക്കടി വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പല പ്രീമിയം സ്ഥലങ്ങളിലും വീടുകൾ വാങ്ങാനുള്ള ആളുകളുടെ ശേഷിയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഡിമാൻഡ് ശക്തമായി തുടരുമ്പോഴും സമ്പത്ത് താരതമ്യേന കുറഞ്ഞവർക്ക് നഗരങ്ങളിൽ മുൻകാലങ്ങളിലെപ്പോലെ സ്വന്തമാക്കാൻ കഴിയുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts