മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു ഹിന്ദുയുവാക്കൾക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് ബിജെപി എംഎൽഎ

ബെംഗളൂരു : മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുയുവാക്കൾക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഈ വാഗ്ദാനവുമായി പ്രചാരണം ആരംഭിക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയും ഹിന്ദുത്വ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ

കൊപ്പാളിൽ മുസ്‌ലിം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന.

  വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് (26) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. പ്രധാന പ്രതി സാദിഖ് ഹുസൈൻ കൊലപാതകത്തിനുശേഷം പോലീസിൽ കീഴടങ്ങിയിരുന്നു.

മറ്റ് മൂന്ന് പ്രതികളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെൺകുട്ടിയെ സാദിഖും പ്രണയിച്ചിരുന്നു.

ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇത് ദുരഭിമാനക്കൊലപാതകമാണ് എന്നാണ് ബസനഗൗഡയുടെ ആരോപണം.

കൊല്ലപ്പെട്ട നായിക്കിനെ വർഗീയ കൊലപാതകത്തിന്റെ ഇരയായി കണക്കാക്കണമെന്നും അതിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നഷ്ടപരിഹാരം നൽകണമെന്നും യത്നാൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്
[masterslider id="10"]

Related posts

Click Here to Follow Us