ചെന്നൈ : 2013-ലെ ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം എം.എസ്. ധോനി നൽകിയ മാനനഷ്ടക്കേസിന്റെ വാദം തുടങ്ങാൻ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. ഐപിഎൽ വാതുവെപ്പ് അഴിമതിയിൽ ധോണിയുടെ പേര് വലിച്ചിഴച്ചതിന് സീ മീഡിയ കോർപ്പറേഷൻ, മുതിർന്ന പത്രപ്രവർത്തകൻ സുധീർ ചൗധരി, വിരമിച്ച തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാർ, ന്യൂസ് നേഷൻ നെറ്റ്‌വർക്ക് എന്നിവരിൽ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വിചാരണ ആരംഭിക്കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. താരപ്രഭയുള്ള ധോണി കോടതിയിൽ ഹാജരാകുന്നത് ആരാധകരെ…
Read MoreDay: 12 August 2025
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പ്രത്യേക പൂജ നടത്തി സുധാ മൂർത്തി
ബെംഗളൂരു : ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും രാജ്യസഭാംഗവും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പ്രത്യേക പൂജ നടത്തി. ജയനഗറിലെ രാഗിഗുഡ്ഡ റായര മഠത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പേരിൽ പ്രത്യേക പൂജ നടത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനം ചെയ്യാൻ റാഗിഗുഡ്ഡയിൽ എത്തിയിരുന്നു. നേരത്തെ, സഹോദരിയോടൊപ്പം റായര മഠത്തിലെത്തിയ സുധ മൂർത്തി, രാജ്യത്തിന്റെ നന്മയ്ക്കായി രാഘവേന്ദ്ര സ്വാമിയുടെ മുമ്പാകെ പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി റാഗിഗുഡ്ഡ ക്ഷേത്രത്തിന് മുന്നിൽ…
Read Moreരന്യ റാവു കേസ്: ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന് ഏർപ്പെടുത്തിയ അവധി കർണാടക സർക്കാർ പിൻവലിച്ചു.
ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടിയുടെ രണ്ടാനച്ഛനായ ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ അവധി പിൻവലിച്ചു. മാർച്ച് 15 മുതൽ നിർബന്ധിത അവധിയിലായിരുന്ന റാവുവിനെ സംസ്ഥാന സർക്കാർ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതലയുള്ള ഡിജിപിയായി നിയമിക്കുകയും ചെയ്തു. ബെംഗളൂരു വിമാനത്താവളത്തിൽ 14.8 കിലോ സ്വർണവുമായി മാർച്ച് മൂന്നിനാണ് നടി പിടിയിലായത്. കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ നടി പോലീസ് അകമ്പടി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓരോ വിദേശസന്ദർശത്തിനുശേഷവും തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽനിന്ന് ഒരു പോലീസുകാരന്റെ അകമ്പടി നടിക്കുണ്ടായിരുന്നു. ഈ വിവരം പുറത്തുവന്നതിനെത്തുടർന്നാണ് രാമചന്ദ്രറാവുവിനോട്…
Read Moreഓൺലൈൻ മദ്യ വിൽപന സർക്കാർ ആലോചിച്ചിട്ടില്ല; മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ഓൺലൈൻ മദ്യ വിൽപന സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി എം ബി രാജേഷ്. ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി തള്ളി മന്ത്രി. സർക്കാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും നിലപാട് മദ്യനയം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥയും അതിന് മുകളിലല്ലെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും എത്തിയത്. ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ചർച്ച തുടരട്ടെയെന്നും ഇന്നല്ലെങ്കിൽ നാളെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിത അത്തല്ലൂരി…
Read More‘തൃശൂരിൽ 60000 ത്തോളം കള്ളവോട്ട് ചേർത്തു; സുരേഷ് ഗോപി രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് നേരിടണം വി ശിവന്‍കുട്ടി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കപ്പെട്ടെന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാൻ തയാറാകണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അറുപതിനായിരത്തോളം കള്ളവോട്ടുകളാണ് മണ്ഡലത്തിൽ ചേർക്കപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ നിൽക്കുന്ന ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുതന്നെയാണ് ഈ വിവരം പുറത്തുവരുന്നത്. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാനാകാതെ സുരേഷ് ഗോപി ഭയന്നു നടക്കുകയാണ്. സത്യസന്ധമായ വോട്ടർ പട്ടിക തയാറാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ശിവൻകുട്ടി പറഞ്ഞു. “തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുന്നുവെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പരാതിയുണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ വോട്ടുകൾ…
Read Moreമുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു ഹിന്ദുയുവാക്കൾക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് ബിജെപി എംഎൽഎ
ബെംഗളൂരു : മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുയുവാക്കൾക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഈ വാഗ്ദാനവുമായി പ്രചാരണം ആരംഭിക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയും ഹിന്ദുത്വ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ കൊപ്പാളിൽ മുസ്‌ലിം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന. വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് (26) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. പ്രധാന പ്രതി സാദിഖ് ഹുസൈൻ കൊലപാതകത്തിനുശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. മറ്റ് മൂന്ന് പ്രതികളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഗവിസിദ്ധപ്പ…
Read Moreവനപാതകളിൽ വണ്ടി നിർത്തിയാൽ ഇനി പണികിട്ടും; മന്ത്രിയുടെ കർശന മുന്നറിയിപ്പ് ഇങ്ങനെ
ബെംഗളൂരു: വനത്തിലൂടെ കടന്നുപോകുന്ന റോഡുകളിൽ, ദേശീയപാതയിലെ പട്രോളിംഗ് വാഹനങ്ങൾക്ക് സമാനമായി, വനംവകുപ്പിന്റെ പട്രോളിംഗ് വാഹനങ്ങൾ വിന്യസിക്കാനും, നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. വന്യജീവികൾക്ക് ഭക്ഷണം നൽകരുതെന്നും, വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും, റോഡിൽ വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബന്ദിപ്പൂർ റോഡിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ട സംഭവത്തിൻെ തുടർന്നാണ് നടപടി
Read Moreപെണ്കുട്ടിയുടെ ആത്മഹത്യ ; നടന്നത് കൊടുംക്രൂരത; മുഖത്ത് അക്രമിക്കപെട്ടത്തിന്റെ അടയാളങ്ങൾ കണ്ടെത്തി
മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ ട്രാക്കിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു : മജസ്റ്റിക് മെട്രോ റെയിൽവേ സ്റ്റേഷനിൽ ഗ്രീൻ ലൈനിലേക്കുള്ള ട്രാക്കിലേക്ക് ചാടി ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഇത് അരമണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. രാത്രി 10.15 നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ മെട്രോ സുരക്ഷാ ഉദ്യോഗസ്ഥർ എമർജൻസി ഇടിഎസ് ബട്ടൺ അമർത്തി ട്രെയിൻ നിർത്തി. പിന്നീട് പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബിഎംആർസിഎൽ സുരക്ഷാ മേധാവി സെൽവം പറഞ്ഞു. “ട്രെയിൻ പെട്ടെന്ന് നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി. ട്രെയിനിനടിയിൽ വീണ ആളെ മെട്രോ ജീവനക്കാർ കൊണ്ടുപോയാതായി…
Read Moreസ്ത്രീയുടെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; ആളെ തിരിച്ചറിഞ്ഞു; മരുമകനും സുഹൃത്തുക്കളും അറസ്റ്റിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെ
ബെംഗളൂരു: റോഡരികിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ മരുമകൻ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . സ്ത്രീയുടെ തിരിച്ചറിയൽ രേഖയും സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷ്മി ദേവമ്മ (42) ആണ് കൊല്ലപ്പെട്ട സ്ത്രീ. ദന്തഡോക്ടർ മരുമകൻ രാമചന്ദ്രയ്യ, സതീഷ്, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മായിയമ്മയുടെ പീഡനത്തിൽ മടുത്ത മരുമകനാണ് കുറ്റകൃത്യം ചെയ്തത്. നിലവിൽ കൊരട്ടഗരെ പോലീസ് സ്റ്റേഷനാണ് അന്വേഷണം നടത്തുന്നത്. അടുത്തിടെ, കൊരട്ടഗരെയിലെ ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം മുതൽ ഏകദേശം 30 കിലോമീറ്റർ അകലെയുള്ള സിദ്ധാർബെട്ട റോഡ് വരെയുള്ള 17 സ്ഥലങ്ങളിൽ…
Read More