രന്യ റാവു കേസ്: ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന് ഏർപ്പെടുത്തിയ അവധി കർണാടക സർക്കാർ പിൻവലിച്ചു.

ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടിയുടെ രണ്ടാനച്ഛനായ ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ അവധി പിൻവലിച്ചു.

മാർച്ച് 15 മുതൽ നിർബന്ധിത അവധിയിലായിരുന്ന റാവുവിനെ സംസ്ഥാന സർക്കാർ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതലയുള്ള ഡിജിപിയായി നിയമിക്കുകയും ചെയ്തു.

ബെംഗളൂരു വിമാനത്താവളത്തിൽ 14.8 കിലോ സ്വർണവുമായി മാർച്ച് മൂന്നിനാണ് നടി പിടിയിലായത്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ നടി പോലീസ് അകമ്പടി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഓരോ വിദേശസന്ദർശത്തിനുശേഷവും തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽനിന്ന് ഒരു പോലീസുകാരന്റെ അകമ്പടി നടിക്കുണ്ടായിരുന്നു.

ഈ വിവരം പുറത്തുവന്നതിനെത്തുടർന്നാണ് രാമചന്ദ്രറാവുവിനോട് അവധിയിൽപ്പോകാൻ നിർദേശിച്ചത്.സ്വർണക്കടത്തുമായി രാമചന്ദ്രറാവുവിന് ബന്ധമില്ലെന്ന് നടി മൊഴിനൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts