12 ദിവസം നീളുന്ന ബെംഗളൂരു ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കം;

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ബെംഗളൂരു ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി.

12 ദിവസം നീളുന്ന മേള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.

ബ്രിട്ടീഷുകാർക്കെതിരേ ധീരമായി പോരാടിയ റാണി ചെന്നമ്മയെയും സൈന്യാധിപൻ റായണ്ണയെയും അനുസ്മരിച്ചാണ് ഇത്തവണ പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധതരത്തിലുള്ള 5.8 ലക്ഷം പൂക്കളും 1.75 ലക്ഷം അലങ്കാരച്ചെടികളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഓറഞ്ച് ജമന്തി, വെള്ള റോസ എന്നീ പൂക്കൾ കൊണ്ട് നിർമിച്ച കിട്ടൂർ കോട്ടയുടെ കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

105 വ്യത്യസ്ത ഇനത്തിൽ പെട്ട 36 ലക്ഷത്തോളം പൂക്കൾ മേളയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ 20 ശതമാനം പൂക്കൾ വിദേശത്തു നിന്നു ഇറക്കുമതി ചെയ്തതാണ്.

മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം.

18-ന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts