നവദമ്പതിമാർക്ക് 50000 രൂപ സഹായം നൽകുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ; സംഭവം ഇങ്ങനെ

ബെംഗളൂരു: സന്നദ്ധ സംഘടനകൾ നടത്തുന്ന സമൂഹവിവാഹത്തിലൂടെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ദമ്പതിമാർക്ക് സഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ.

വിവാഹസമയത്ത് 50000 രൂപയാണ് ദമ്പതിമാർക്ക് നൽകുന്നത്. ഈ തുക രണ്ട് പേരും സംയുക്തമായി തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ബജറ്റ് പ്രസംഗത്തിൽ ഇടം നേടിയ പദ്ധതി നടപ്പാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് പദ്ധതി പ്രകാരം സഹായത്തിന് അർഹതയുള്ളത്.

വധുവിന് 18 നും 42നും ഇടയിലും വരന് 21-നും 45നും ഇടയിലുമായിരിക്കണം പ്രായം. ഒരു വർഷം 5000 ദമ്പതിമാർക്ക് പദ്ധതി പ്രകാരം സഹായം നൽകാനാണ് തീരുമാനം.

സമൂഹവിവാഹം നടത്തുന്ന സംഘടനകൾക്കും സഹായം നൽകും. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതികൾക്ക് വിവാഹ സഹായം നൽകുന്ന പദ്ധതി നേരത്തേ തന്നെ നടപ്പാക്കിയിരുന്നു. ഇതിനൊപ്പമാണ് പുതിയ പദ്ധതി ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts