ബെംഗളൂരു : കർണാടകയിലെ തീര ജില്ലകൾക്കായി പ്രത്യേക വർഗീയ വിരുദ്ധ സേന രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. സാമുദായിക സംഘർഷ മേഖലയായ സാഹചര്യത്തിലാണ്
ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളാവും സേനയുടെ പ്രവർത്തന പരിധി. ഗുണ്ടാ തലവനും ബജ്റംഗ്ദൾ പ്രവർത്തകനുമായിരുന്ന സുഹാസ് ഷെട്ടി ഈമാസം ഒന്നിന് കൊല്ലപ്പെട്ടതിനെത്തുടർന്ന് മംഗളൂരു സന്ദർശിച്ച വേളയിൽ ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും തീരുമാനം വേഗത്തിൽ വേണമെന്നുമുള്ള
ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു.
ഉത്തരവ് പ്രകാരം സീനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി.പി) ഉൾപ്പെടെ 248 ഉദ്യോഗസ്ഥർ ഈ സേനയുടെ ഭാഗമാകും.
248 പേരെയും ആന്റി നക്സൽ ഫോഴ്സിൽ (എ.എൻ.എഫ്) നിന്ന് വേർപെടുത്തി 656 ഉദ്യോഗസ്ഥരുടെ അംഗബലം അനുവദിച്ചു. വർഗീയവും പ്രകോപനപരവുമായ സംഭവങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും അവ തടയുന്നതിലും പ്രത്യേക ആക്ഷൻ ഫോഴ്സ് പ്രാഥമിക പങ്ക് വഹിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]