അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; ഇനി തിരച്ചിൽ പുഴയിൽ 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരഭാഗത്തെ തിരച്ചില്‍ സൈന്യം പൂര്‍ത്തിയാക്കി.

നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു.

പുഴില്‍ മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്ത് ഡ്രെഡ്ജിംഗ് നടത്താനാണ് നീക്കം. ഇതിനുള്ള അനുമതി തേടും.

എന്‍ ഡി ആര്‍ എഫും കര്‍ണാടക സര്‍ക്കാറും കരയില്‍ ലോറിയില്ലെന്ന നിലപാടിലായിരുന്നു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

അതാണ് ഇപ്പോള്‍ ശരിയാവുന്നത്. എന്‍ ഡി ആര്‍ എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ നാളെ സ്ഥലത്തെത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും പുഴയിലെ തിരച്ചില്‍.

രണ്ടിടങ്ങളില്‍ നിന്നു റഡാര്‍ സിഗ്‌നല്‍ ലഭിച്ചെന്ന വിവരം പുറത്തുവന്നതും സൈന്യം തിരച്ചില്‍ തുടര്‍ന്നതും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.

ഇതോടെ അര്‍ജുന് വേണ്ടി ഏഴാം ദിവസവും നടന്ന തിരച്ചില്‍ നിരാശയോടെ അവസാനിക്കുകയാണ്.

മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയില്‍ സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തി.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ സൈന്യം പരിശോധിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts