കോലാർ സ്വർണഖനിയിൽ വീണ്ടും ഖനനത്തിന് അനുമതി 

ബെംഗളൂരു∙ കോലാർ സ്വർണഖനിയിൽ വീണ്ടും സ്വർണ ഖനനം അനുമതി.

കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിന്റെ അംഗീകാരമാണ് ലഭിച്ചത്.

കോലാറിലെ ഖനികളിൽ നിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു പദ്ധതി.

1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.

  180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 'കാമഭ്രാന്തി'ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം

ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്.

സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്.

ഒരു ടൺ മണ്ണിൽ നിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
[masterslider id="10"]

Related posts

Click Here to Follow Us