തക്കാളി വില 50 ൽ നിന്ന് 130 ലേക്ക് ; കേരളത്തിലേക്കുള്ള തക്കാളി വരവ് കുറഞ്ഞു 

കൊച്ചി: തക്കാളി വില കുതിച്ചുയരുന്നു.

കഴിഞ്ഞ മാസം 50 രൂപയായിരുന്ന തക്കാളി വില ദിവസങ്ങള്‍ക്കുള്ളിലാണ് ഇരട്ടിയായത്.

ചില്ലറ വില്‍പന വില 120 – 130 രൂപയാണ്.

കഴിഞ്ഞ വർഷവും ഇതേ മാസങ്ങളില്‍ തക്കാളിവില കുതിച്ചുയർന്നിരുന്നു .

വെള്ളീച്ച ആക്രമണവും അപ്രതീക്ഷിത മഴയുമാണു തക്കാളി വിളവില്‍ കുറവു വരുത്തിയതെന്നാണു കർഷകർ പറയുന്നത്.

ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി വിപണിയായ കർണാടകയിലെ കോലാർ അഗ്രികള്‍ചർ പ്രൊ‍ഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയില്‍ കഴിഞ്ഞ വർഷത്തെക്കാള്‍ 2,000 ക്വിന്റല്‍ കുറവു തക്കാളിയാണു ചൊവ്വാഴ്ച വില്‍പനയ്‌ക്ക് എത്തിയത്.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള തക്കാളി വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

ഇതും ദിവസങ്ങള്‍ക്കുള്ളില്‍ വില ഇരട്ടിയാകാൻ കാരണമായി.

കർണാടകയില്‍ തക്കാളി ഉല്‍പാദനത്തില്‍ വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്.

വില ഇനിയും വർധിക്കാനാണു സാധ്യതയെന്നു വ്യാപാരികള്‍ പറയുന്നു.

ചെറുകിട പച്ചക്കറിക്കടകളില്‍ തക്കാളി കിട്ടാനില്ലാത്ത സ്ഥിതിയും ഉണ്ട്.

കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തക്കാളി വില 200 രൂപയ്‌ക്കു മുകളില്‍ എത്തിയിരുന്നു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

തക്കാളിക്കൊപ്പം കഴിഞ്ഞ വർഷം റെക്കോർഡ് വിലയിലേക്ക് ഉയർന്ന ഇഞ്ചിയുടെ വില 180 – 200 രൂപയായി വർധിച്ചിട്ടുണ്ട്.

വെളുത്തുള്ളി വില 250 രൂപയായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts