കാമുകൻ്റെയും മുൻ കാമുകൻ്റെയും മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു;രണ്ടു പേരെയും പൊക്കി പോലീസ്.

ബെംഗളൂരു: രണ്ട് യുവാക്കളിൽ നിന്ന് മർദ്ദനമേറ്റ് ചികിൽസയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു.

ചിക്കബാനവാര സ്വദേശി മോണിക്ക(22) യാണ് കാമുകന്റെയും മുൻകാമുകന്റെയും മർദനമേറ്റ് മരിച്ചത്.

ഈ സംഭവത്തിൽ കാമുകൻ രാഹുൽ, മുൻ കാമുകൻ ബബിത് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏകദേശം നാലു വർഷത്തോളമായി നില നിൽക്കുന്ന പ്രണയത്തിനൊടുവിൽ ഏതാനും മാസങ്ങൾക്കു മുമ്പ്  ബബിത്തുമായുള്ള ബന്ധം മോണിക്ക വേർപെടുത്തിയതായാണ് വിവരം.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

പിന്നീട് മൂന്നുമാസങ്ങൾക്കു മുമ്പ് ഇവർ രാഹുലുമായി ബന്ധം ആരംഭിച്ചു.

കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടിൽ പോയിരുന്നു.

യുവതി രാഹുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ മുൻ കാമുകൻ ബബിത് അവിടെയെത്തുകയായിരുന്നു.

ഇതിനിടെയിൽ രാഹുലും മോണിക്കയും തമ്മിൽ തർക്കം ഉടലെടുക്കുകയും രാഹുൽ മോണിക്കയെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഇതിനെ തുടർന്ന് മോണിക്ക ബബിത്തിന്റെ കൂടെ അയാളുടെ വീട്ടിലേക്ക് പോയി.

ഇവിടെ വെച്ച് ബബിത് ഹെൽമറ്റ് വെച്ച് മോണിക്കയുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഗുരുതരമായി പരിക്കേറ്റ മോണിക്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുൻ കാമുകനായ ബബിത്തിന്റെ മർദനമാണ് മരണത്തിന് പ്രധാന കാരണമെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ,ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts