സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചതിന് ശേഷം മലയാളി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

ബെംഗളൂരു: താൻ ആത്മഹത്യ ചെയ്യാൻപോകുകയാണെന്ന്  സുഹൃത്തുക്കളെ അറിയിച്ചശേഷം സോഫ്റ്റ് വെയർ എഞ്ചിനീയറായ മലയാളി യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

കോഴിക്കോട് മണ്ണൂർ സ്വദേശി അജീഷ് കെ.വിജയൻ (31) ആണ് മരിച്ചത്.

ബെംഗളൂരുവിൽ സ്വകാര്യ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അജീഷ്.

മഡിവാള മാരുതി നഗറിലായിരുന്നു താമസിച്ച് വന്നിരുന്നത്

ഇന്നലെ പുലർച്ചെ നാലരയോടെ താമസസ്ഥലത്തു നിന്നു പുറത്തേക്ക് പോയിരുന്നു.

രാവിലെ ഒമ്പതുമണിയോടെയാണ് ജീവനൊടുക്കാൻ പോകുകയാണെന്ന് ‌ സുഹൃത്തുക്കളെ മൊബൈലിൽ വിളിച്ച്  അറിയിച്ചത്.

തുടർന്ന്  പലതവണ അജീഷുമായി തിരിച്ച് വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ മഡിവാള പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു.

ഇന്നലെ വൈകുന്നേരം  നാലുമണിയോടെ ഹൊറമാവ് റെയിൽവേ പാലത്തിനുസമീപമാണ് അജീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ബൈയപ്പനഹള്ളി പോലീസ് കേസെടുത്തു.

മേയ് 16-നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്.

ഈമാസം 16-ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ അറിയിച്ചു. മരണ കാരണം അറിവായിട്ടില്ല.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആത്മഹത്യയിലൂടെ നിങ്ങളുടെ മുൻപിൽ ഉള്ള ഒരു പ്രശ്നത്തിനും മറുപടി ലഭിക്കില്ല, അത് മറ്റൊരു തലത്തിലേക്ക് കൂടുകയേ ഉള്ളൂ.

നിങ്ങൾക്ക് ആത്മഹത്യ പ്രവണത തോന്നുകയാണെങ്കിൽ 022-25546669 എന്ന നമ്പറിൽ ആശ്ര എന്ന സംഘടനയുമായി ബന്ധപ്പെടുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us