ന്യൂഡല്ഹി: കിംഗ് ഫിഷർ ഉടമ വിജയ് മല്യയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനൊരുങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു വിദേശത്തേക്ക് മുങ്ങിയ മല്യയ്ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നിയമ നടപടികളില് നിന്നും ഒളിച്ചോടി പോകുന്നവരുടെ സ്വത്തുക്കള് കണ്ടുക്കെട്ടുന്ന ക്രിമിനല് പ്രൊസിജിയർ കോഡിന്റെ 83 മത്തെ വകുപ്പനുസരിച്ചാണ് ഇഡിയുടെ ഈ നടപടി. കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് വിജയ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ മല്യയുടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം വിജയ് മല്യയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.