ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീതിന്‍റെ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീസണിലെ ഏറ്റവും മികച്ച സേവിനുള്ള അവാര്‍ഡും ബൽസ്റ്റേഴ്‌സ് കാരസ്ഥാമാക്കി. ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ വല കാക്കുന്ന റഹുബ്കയെ തേടിയാണ് ഇത്തവണത്തെ സേവിനുള്ള അവാര്‍ഡ് എത്തിയിരിക്കുന്നത്.
.@KeralaBlasters' @PaulRachubka pulled off this stunning reaction save to keep out @KervensFils' powerful header!
Hit like on this tweet to make it the Fans' Save of the Season!#HeroISL #HeroISLFanAwards #LetsFootball pic.twitter.com/312W3ukdyl
— Indian Super League (@IndSuperLeague) March 26, 2018
ജംഷദ്പൂര്‍ എഫ്സിക്കെതിരെ റഹുബ്ക നടത്തിയ പ്രകടനമാണ് സീസണിലെ മികച്ച സെയ്‌വിനുള്ള അവാർഡ് നേടിക്കൊടുത്തത്. പൂനെ സിറ്റി ഗോള്‍ കീപ്പര്‍ വിഷാല്‍ കെയ്തിന്‍റെ സേവാണ് വോട്ടിംഗില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാർഡും ഈ ഗോള്‍ കീപ്പര്‍ നേടിയിരുന്നു. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഫലം പ്രഖ്യാപിക്കുന്നത്.
സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്‍റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നുന്ന ഗോളായിരുന്നു ഇത്തവണത്തെ മികച്ച ഗോളായി തെരഞ്ഞെടുത്തത്. പുനെ എഫ്.സിക്കെതിരെ 93 മത്തെ മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയ ഗോളായിരുന്നു വിനീത് നേടിയത്. കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസിലാണ് വിനീത് വിജയ ഗോള്‍ നേടിയത്. പുനെ ബോക്‌സിനു പുറത്ത് പന്ത് നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് പായിക്കുകയായിരുന്നു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിച്ചത്.
A goal worthy enough to win any game! Well done, @ckvineeth!
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk— Indian Super League (@IndSuperLeague) February 2, 2018
മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 2-1നാണ് വിജയിച്ചത്. നിര്‍ണായക മത്സരത്തില്‍ ജാക്കിചന്ദിന്‍റെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍പിലെത്തിയെങ്കിലും എമിലാനോ അല്‍ഫാറോയുടെ പെനാല്‍റ്റി ഗോളിലൂടെ പൂനെ സമനില ഗോള്‍ പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം ഉറപ്പിച്ച വിനീതിന്‍റെ അവസാന നിമിഷത്തെ ഉജ്വല ഗോള്‍ പിറന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.