കേരളത്തിൽ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 56 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 13,…

Read More

ഇന്ന് 5 മരണം;ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 7000;ആകെ ആക്റ്റീവ് കേസുകള്‍ 2956.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 176 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 88 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 06. ആകെ രോഗ ബാധിതരുടെ എണ്ണം 7000 ആയി. ഇന്ന് സംസ്ഥാനത്ത് 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 3 പേര്‍ മരിച്ചു,ഒരു 57 കാരനും 50 കാരനും 60 കാരനും ഇന്ന് നഗരത്തില്‍ മരിച്ചു, ദക്ഷിണ കന്നടയില്‍ 24 കാരനും ബീദറില്‍ നിന്ന് 70 കാരനും ഇന്ന് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ…

Read More

ഹിന്ദി സിനിമാ താരം സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിനെ(34) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇൻ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള…

Read More

റസ്റ്റോറൻ്റ് മേഖലയിൽ മാന്ദ്യം തുടരുന്നു;ആളുകൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നില്ല;സ്ഥിതിഗതികൾ വിലയിരുത്തി ചർച്ച ചെയ്യാൻ നേരിട്ടിറങ്ങി മുഖ്യമന്ത്രി.

ബെംഗളുരു : റസ്റ്റോറൻ്റ് മേഖലയിലെ മാന്ദ്യം തുടരുമ്പോൾ വിഷമത്തിലായ ഹോട്ടൽ ഉടമകളിലും കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളി ലും വിശ്വാസം നിറക്കാൻ ,ഹോട്ടലിലെത്തി പ്രഭാത ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ ലാൽബാഗ് റോഡിലെ എംടിആർ ഹോട്ടലിലാണ് ഇന്നലെ യെഡിയൂരപ്പ സഹപ്രവർത്തകരുമായി എത്തി ഭക്ഷണം കഴിച്ചത്. മന്ത്രി ആർ.അശോക, തേജസ്വി സൂര്യ എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണവും കാപ്പിയും കുടിച്ച് മുഖ്യമന്ത്രി ഹോട്ടൽ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. ലോക്ഡൗൺ ഇളവിനെ തുടർന്ന്ഹോ ട്ടലുകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഭക്ഷണം കഴിക്കാൻ…

Read More

നഗരത്തിൽ ഇന്നലെ 23 വയസുകാരനടക്കം 2 പേർ കോവിഡ് ബാധിച്ച് മരിച്ചു;31 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 31 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 23 ഉം 62 ഉം വയസായ പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 30 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 648 ആയി ഇന്നലെ ആരും രോഗമുക്തി നേടിയില്ല. 319 ആക്റ്റീവ് കേസുകളാണ് നഗരത്തിൽ ഇപ്പോൾ നിലവിൽ ഉള്ളത് .  ഇന്നലെ അസുഖം സ്ഥിരീകരിച്ച 31 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയവരാണ്. അന്യജില്ലയായ തുംകൂരിൽ നിന്നും വന്ന രണ്ട് പേർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് . അസുഖം…

Read More

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസ് സർവീസുമായി കേരള സമാജം.

ബെംഗളൂരു : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് ബസ് സർവീസ് ഒരുക്കി കേരള സമാജം ബെംഗളൂരു. കേരളത്തിൽ നിന്നു നഗരത്തി്ലേക്കുള്ള ബസ്സ് സർവിസുകളുടെ വിവരങ്ങൾ താഴെ. തിങ്കളാഴ്ച -15/06/2020 ആലപ്പുഴ- എറണാകുളം -തൃശൂർ -പാലക്കാട് -ബാംഗ്ലൂർ 8197302292 , 8867671766 ചൊവ്വ -16/06/2020 കോഴിക്കോട് – താമരശ്ശേരി -കല്പറ്റ -മുത്തങ്ങ -ബാംഗ്ലൂർ 9880066695 ,9995285978 സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://sevasindhu.karnataka.gov.in/Sevasindhu/English

Read More

കൊറോണക്കാലത്ത് നഗരത്തിലെ ബാച്ചിലേഴ്സിനായി ഒരു യുട്യൂബ് ചാനൽ.

ബെംഗളൂരു : ഈ കൊറോണ കാലത്ത് ബെംഗളൂരു ബാച്ചിലേഴ്സിനായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് രാജാജി നഗറിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ജെയിംസ് . “Justin Tech And Tasty” എന്നാണ് ഈ ചാനലിന്റെ പേര് . ഈയൊരു കൊറോണ സാഹചര്യത്തിൽ ഹോട്ടലിൽ നിന്നും മറ്റും ആഹാരം ഒന്നും കിട്ടാനില്ല എന്നൊരു ബുദ്ധിമുട്ടാണ് ജസ്റ്റിനെ ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചത് . ബാച്ചിലേഴ്സിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള റെസിപ്പികൾ ആണ് ജസ്റ്റിൻ ഇവിടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് .…

Read More

മലയാളി യുവാവ് തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ;രണ്ട് മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : ചാമരാജനഗറിൽ മലയാളിയുവാവിനെ ലോഡ്ജിന് മുകളിൽ തീ പൊള്ളലേറ്റുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു മലയാളികളെ പോലീസ്അ അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗർ യാറത്തുംപടി പരേതനായ കുഞ്ഞലവിഹാജിയുടെ മകൻ ഹംസ(35)യാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളായ മുത്തലിബ്, ജംഷീർ എന്നിവരെയാണ് ചാമരാജനഗർ ടൗൺ പോലീസിൻ്റെ പിടിയിലായത്. ചാമരാജനഗർ ടൗണിൽ മയൂര ലോഡ്ജ്, രാജധാനി ബേക്കറി എന്നിവ നടത്തുന്നയാളാണ് അറസ്റ്റിലായ മുത്തലിബ്. ലോഡ്ജിന്റെ മാനേജരാണ് ജംഷീർ.ഇവയുടെ നടത്തിപ്പിലെ പങ്കാളിയായിരുന്നു ഹംസ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഐ.പി.സി. 306 വകുപ്പുപ്രകാരമാണ് മുത്തലിബിനെയും…

Read More

കാമുകൻ്റെയും മുൻ കാമുകൻ്റെയും മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു;രണ്ടു പേരെയും പൊക്കി പോലീസ്.

ബെംഗളൂരു: രണ്ട് യുവാക്കളിൽ നിന്ന് മർദ്ദനമേറ്റ് ചികിൽസയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോണിക്ക(22) യാണ് കാമുകന്റെയും മുൻകാമുകന്റെയും മർദനമേറ്റ് മരിച്ചത്. ഈ സംഭവത്തിൽ കാമുകൻ രാഹുൽ, മുൻ കാമുകൻ ബബിത് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം നാലു വർഷത്തോളമായി നില നിൽക്കുന്ന പ്രണയത്തിനൊടുവിൽ ഏതാനും മാസങ്ങൾക്കു മുമ്പ്  ബബിത്തുമായുള്ള ബന്ധം മോണിക്ക വേർപെടുത്തിയതായാണ് വിവരം. പിന്നീട് മൂന്നുമാസങ്ങൾക്കു മുമ്പ് ഇവർ രാഹുലുമായി ബന്ധം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടിൽ പോയിരുന്നു. യുവതി രാഹുലിന്റെ…

Read More

സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചതിന് ശേഷം മലയാളി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

ബെംഗളൂരു: താൻ ആത്മഹത്യ ചെയ്യാൻപോകുകയാണെന്ന്  സുഹൃത്തുക്കളെ അറിയിച്ചശേഷം സോഫ്റ്റ് വെയർ എഞ്ചിനീയറായ മലയാളി യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് മണ്ണൂർ സ്വദേശി അജീഷ് കെ.വിജയൻ (31) ആണ് മരിച്ചത്. ബെംഗളൂരുവിൽ സ്വകാര്യ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അജീഷ്. മഡിവാള മാരുതി നഗറിലായിരുന്നു താമസിച്ച് വന്നിരുന്നത് ഇന്നലെ പുലർച്ചെ നാലരയോടെ താമസസ്ഥലത്തു നിന്നു പുറത്തേക്ക് പോയിരുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് ജീവനൊടുക്കാൻ പോകുകയാണെന്ന് ‌ സുഹൃത്തുക്കളെ മൊബൈലിൽ വിളിച്ച്  അറിയിച്ചത്. തുടർന്ന്  പലതവണ അജീഷുമായി തിരിച്ച് വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ…

Read More
Click Here to Follow Us