മലയാളി യുവാവ് തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ;രണ്ട് മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : ചാമരാജനഗറിൽ മലയാളിയുവാവിനെ ലോഡ്ജിന് മുകളിൽ തീ പൊള്ളലേറ്റുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു മലയാളികളെ പോലീസ്അ അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗർ യാറത്തുംപടി പരേതനായ കുഞ്ഞലവിഹാജിയുടെ മകൻ ഹംസ(35)യാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളായ മുത്തലിബ്, ജംഷീർ എന്നിവരെയാണ് ചാമരാജനഗർ ടൗൺ പോലീസിൻ്റെ പിടിയിലായത്.

ചാമരാജനഗർ ടൗണിൽ മയൂര ലോഡ്ജ്, രാജധാനി ബേക്കറി എന്നിവ നടത്തുന്നയാളാണ് അറസ്റ്റിലായ മുത്തലിബ്.

ലോഡ്ജിന്റെ മാനേജരാണ് ജംഷീർ.ഇവയുടെ നടത്തിപ്പിലെ പങ്കാളിയായിരുന്നു ഹംസ.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഐ.പി.സി. 306 വകുപ്പുപ്രകാരമാണ് മുത്തലിബിനെയും ജംഷീറിനെയും അറസ്റ്റ് ചെയ്തതെന്ന് ചാമരാജനഗർ സി.ഐ.അറിയിച്ചു.

ഇരുവരും ഹംസയുംതമ്മിൽ സാമ്പത്തികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നു കരുതുന്നു

പുലർച്ചെ മൂന്നരയോടെ ഇവരുടെ ലോഡ്ജിന്റെ മുകൾനിലയിലെ വരാന്തയിൽ ഹംസയെ തീപ്പൊള്ളലേറ്റുമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us