മൈസൂരു ദസറയിൽ എഴുന്നള്ളിക്കാറുള്ള ആന ‘അശ്വത്ഥാമ’ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

ബെംഗളൂരു : മൈസൂരു ദസറയിൽ എഴുന്നള്ളിക്കാറുള്ള ആന ‘അശ്വത്ഥാമ’ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

നാഗർഹോളെ കടുവാസങ്കേതത്തിലെ ഭീമന കട്ടെ ആനക്യാമ്പിലായിരുന്നു അശ്വത്ഥാമയെ പാർപ്പിച്ചിരുന്നത്.

കാട്ടിൽ മേയുന്നതിനിടെ സൗരോർജവേലിയിൽനിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

ആനകൾവരുന്നത്‌ തടയാൻ വേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു.

  വിജയും സംഗീതയും ഒന്നിക്കുന്നു

37 വയസ്സുള്ള അശ്വത്ഥാമയെ ഹാസനിലെ സകലേശപുരയിൽനിന്ന് പിടികൂടിയാണ് ആനക്യാമ്പിലെത്തിച്ചത്.

സകലേശപുരയിലും പരിസരത്തും ജനവാസകേന്ദ്രത്തിലിറങ്ങി നാശംവരുത്തിയതിനെത്തുടർന്നായിരുന്നു ഇതിനെ പിടികൂടി ആനക്യാമ്പിലെത്തിച്ചത്.

2021, 2022 വർഷങ്ങളിലെ മൈസൂരു ദസറയുടെ ജംബോ സവാരിയിൽ അശ്വത്ഥാമ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ആനക്യാമ്പ് പരിസരത്ത് സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts