കഫേ സ്ഫോടനം; പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ 

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ.

മാസ്കും കയ്യില്‍ ബാഗുമായി നടക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്.

എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണെന്നത് വെളിപ്പെടുത്തിയിട്ടില്ല.

ബോംബ്‌ സ്ഫോടനം നടന്ന ദിവസം രാത്രിയിലെ ചിത്രങ്ങളാണെന്നത് വ്യക്തമാണ്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനത്തിനു ശേഷം പ്രതി പല ബസ്സുകളില്‍ യാത്ര ചെയ്ത് ബെള്ളാരി ജില്ലയിലേക്ക് കടന്നതാണ് ഏറ്റവും ഒടുവിലെ വിവരം.

യാത്രയ്ക്കിടെ പ്രതി ഒരു തവണ വസ്ത്രം മാറുകയും ധരിച്ചിരുന്ന തൊപ്പി ഉപേക്ഷിക്കുകയും ആരാധനാലയത്തില്‍ പ്രവേശിച്ചതായും കണ്ടെത്തിയിരുന്നു.

അന്വേഷണം വഴിതിരിക്കാന്‍ പ്രതി പല തവണ രൂപമാറ്റം വരുത്തിയതായും പോലീസ് പറയുന്നു.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

എന്‍ഐഎയും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts