അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം: തകർന്ന വീടിന്റെ ചുമരിൽ 5 കൈമുദ്രകൾ ! അസ്ഥികൂട കേസിൽ വഴിത്തിരിവ്

ചിത്രദുർഗ: അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ കേസിൽ വഴിത്തിരിവാകുന്നു. രണ്ട് പേരുടെ അസ്ഥികൂടങ്ങൾ കാലുകൾ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയെന്ന വാർത്തകൾക്കിടെ വീടിന്റെ ചുമരിൽ നിന്ന് അഞ്ച് കൈമുദ്രകൾ കണ്ടെത്തി.

ചിത്രദുർഗ നഗരത്തിലെ ചള്ളകെരെ ഗേറ്റിന് സമീപമുള്ള ദൊഡ്ഡ സിദ്ധവൻ ഗ്രാമത്തിൽ താമസിക്കുന്ന ജഗന്നാഥ് റെഡ്ഡിയുടെ മുഴുവൻ കുടുംബത്തിന്റെയും അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത് .

കുടുംബത്തിലെ അഞ്ച് പേർ കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം സംശയിച്ചത്. കുടുംബ നാഥൻ ജഗന്നാഥ് റെഡ്ഡി, ഭാര്യ പ്രേമ, മക്കളായ ത്രിവേണി, നരേന്ദ്ര റെഡ്ഡി, കൃഷ്ണ റെഡ്ഡി എന്നിവരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നിലവിൽ, പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറി ജീവനക്കാരും വിരലടയാള വിദഗ്ധരും കുറ്റകൃത്യം നടന്ന ശൂന്യമായ വീട്ടിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്.

വീടിനകത്തും പുറത്തും പരിശോധന നടത്തുന്ന പോലീസ് ജഗന്നാഥ് റെഡ്ഡിയുടെ വീടിന്റെ ഹാളിലെ ഭിത്തിയിൽ അഞ്ച് കൈമുദ്രകൾ കണ്ടെത്തിയത്.

ഭിത്തിയിൽ കണ്ടെത്തിയ കൈമുദ്രകൾ രക്തക്കറയുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഇത് പല സംശയങ്ങൾക്കും ഇടയാക്കിയട്ടുണ്ട്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

അഞ്ച് പേരുടെ ദുരൂഹ മരണത്തിനിടയിൽ നടക്കുന്ന അന്വേഷണത്തിലാണ് അഞ്ച് കൈമുദ്രകൾ കണ്ടെത്തിയട്ടുള്ളത്.

5 അസ്ഥികൂടങ്ങളും 5 കൈ അടയാളങ്ങളും തിരിച്ചറിഞ്ഞതിന് പിന്നിലെ മാത്രമേ കേസിലെ ദുരൂഹത പരിഹരിക്കാനാകു എന്നതാണ് പോലീസിന്റെ വലിയ ദൗത്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts