പുതുവത്സരാഘോഷം: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രി പാർട്ടിക്ക് നിരോധനം; ബെംഗളൂരുവിലെ ഹിൽ സ്റ്റേഷനുകൾ അടച്ചു

ബെംഗളൂരു: ഹിൽ സ്റ്റേഷനുകളിലും നന്ദിഹിൽസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയി നിശാപാർട്ടി നടത്തി പുതുവത്സരം ആഘോഷിക്കാനുള്ള യുവാക്കളുടെ മോഹം വെള്ളത്തിലായി .

ഡിസംബർ 31 വൈകുന്നേരം മുതൽ സംസ്ഥാനത്തെ മിക്കവാറും എല്ലാ ഹിൽ സ്റ്റേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയാണ്.

മുൻകാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പാർട്ടി നടത്തിയതിന് ശേഷം അപകടമുണ്ടായാത്തോടെയാണ് ജില്ലാ ഭരണകൂടങ്ങൾ കർശന നടപടി സ്വീകരിച്ചത്.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

ഡിസംബർ 31ന് രാത്രി ചിക്കമംഗളൂരു ജില്ലയിലെ നന്ദി ഗിരിധാമിലെ പുതുവത്സരാഘോഷങ്ങൾ നിർത്തിവച്ചട്ടുണ്ട്

രാത്രികാലങ്ങളിൽ ആളുകൾക്ക് ഇവിടെയെത്താൻ കഴിയില്ല. മാത്രവുമല്ല മലയോരത്തെ ഗസ്റ്റ് ഹൗസുകളും അടച്ചിടുകയാണ്.

പുതുവർഷത്തിൽ മദ്യപിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നന്ദിഗരിധാം അടച്ചിട്ടിരിക്കുന്നത് .

ഡിസംബർ 31 വൈകുന്നേരം 6 മണി മുതൽ ജനുവരി 1 ന് രാവിലെ 6 മണി വരെ നന്തി പൂർണമായും അടച്ചിടുമെന്ന് ചിക്കബെല്ലാപൂർ ജില്ലാ കളക്ടർ പി എൻ രവീന്ദ്ര ഉത്തരവിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts