കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ബിസിനസുകാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം 

ബെംഗളൂരു: കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന് മംഗളൂരുവിലെ ബിസിനസുകാരന്‍ പള്ളിയബ്ബയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിറ്റി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

മുഹമ്മദ് ഹംസ (47), അസ്ഹറുദ്ദീന്‍ എന്ന അസ്ഹര്‍ (29), സജിപ്പനാട് വില്ലേജില്‍ താമസിക്കുന്ന അമ്മി എന്ന അമീര്‍ (29), മുഹമ്മദ് അഫ്രാസ് (23), അല്‍ത്താഫ് (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പള്ളിയബ്ബയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയബ്ബയില്‍ നിന്ന് മുഹമ്മദ് ഹംസ 72,000 രൂപ കടം വാങ്ങിയിരുന്നു.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം പതിവായിരുന്നു. പിന്നീട് ഹംസ മറ്റ് പ്രതികള്‍ക്കൊപ്പം പള്ളിയബ്ബയെ അലിക്രുപടവിലെ കുന്നില്‍ കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. പള്ളിയബ്ബയെ കാണാതായതോടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us