നഗരത്തിലെ സ്വകാര്യ നീന്തൽക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു: ജെപി നഗർ ഏഴാം ഫേസിലുള്ള സ്വകാര്യ നീന്തൽക്കുളത്തിൽ 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഇതേത്തുടർന്ന് നീന്തൽ കുളം നടത്തിപ്പുകാരനെയും കോച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജരഗനഹള്ളി സ്വദേശികളും ഏഴാം ക്ലാസ് വിദ്യാർഥികളുമായ മോഹൻ, ജയന്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂളിൽ നിന്നിറങ്ങിയ ഇരുവരും 100 രൂപ ടിക്കറ്റ് എടുത്താണ് നീന്തൽകുളത്തിൽ പ്രവേശിച്ചത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കുളത്തിൽ ഇറങ്ങുന്ന ഭാഗത്ത് 3 അടിയാണ് ആഴം.അതേസമയം മറുവശത്ത് താരതമ്യേന നല്ല ആഴമുണ്ട്. നീന്തലറിയാത്ത ഇരുവരും ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാണ് അപകടം വിതച്ചത്.

സംഭവസമയത്ത് കോച്ച് മോയിൻ കുളത്തിനു സമീപം ഉണ്ടായിരുന്നില്ല. ഇയാൾ തിരി ച്ചുവന്നപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തുടർന്ന് നീന്തൽക്കുളം നടത്തിപ്പുകാരനായ ശേഖറാണ് കൊനേന കുണ്ഡെ പൊലീസിനെ അറിയിച്ചത്.മോഹന്റെ അച്ഛനും നിർമാണ തൊഴിലാളിയുമായ പാണ്ഡുരംഗ പരാതിയിൽ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
[masterslider id="10"]

Related posts