തെരെഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങളുമായി ദേവഗൗഡയുടെ മരുമകൾ, ജെഡിഎസിൽ പോര്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസിൽ സീറ്റിനായി വടംവലികൾ ദേവഗൗഡ കുടുംബത്തിൽ നിന്ന് തന്നെ ആരംഭിച്ചു.

ദേവഗൗഡയുടെ മൂത്ത മകൻ രേവണ്ണയുടെ ഭാര്യയായ ഭവാനി രേവണ്ണയാണ് സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിന് എതിരെ മുൻ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മറ്റൊരു മകനുമായ കുമാരസ്വാമി പരസ്യമായി രംഗത്തെത്തി.

ഹാസൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹമാണ് ഭവാനി രേവണ്ണ പ്രകടിപ്പിച്ചത്. എന്നാൽ ആ സീറ്റിലേക്ക് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ട് വെച്ചിട്ടുണ്ട് എന്നാണ് കുമാരസ്വാമി ഇതിന് മറുപടിയായി പറഞ്ഞത്. സംഭവം പരസ്യപ്രതികരണത്തിലേക്ക് കടന്നതോടെ വിഷയത്തിൽ അന്തിമ തീരുമാനം ദേവഗൗഡ തന്നെ സ്വീകരിക്കും എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

  ടയർ പൊട്ടിത്തെറിച്ചു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞു

രണ്ട് ദിവസം മുമ്പ് ഹാസൻ താലൂക്കിലെ സലാഗമേ ഹോബ്ലിയിലെ കക്കിഹള്ളിയിൽ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷമാണ് ഭവാനി രേവണ്ണ തന്റെ മത്സരത്തിനുള്ള ആഗ്രഹം വ്യക്തമാക്കിയത്. 2018 ൽ ഒരു ബി ജെ പി എം എൽ എയെ തിരഞ്ഞെടുത്തത് മുതൽ ഹാസൻ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ് എന്ന് ഭവാനി രേവണ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
[masterslider id="10"]

Related posts