കാട്ടാനെയെ പ്രതിരോധിക്കാൻ തേനീച്ചപ്പെട്ടി

ബെംഗളൂരു: കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ പുതിയ പരീക്ഷണവുമായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കര്‍ഷകരും രംഗത്ത്.കൃഷിയിടങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്ത് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാണ് പരീക്ഷണം.

പെട്ടികള്‍ തമ്മില്‍ കമ്പികള്‍ കൊണ്ട് ബന്ധിപ്പിച്ച്‌ വേലിയും നിര്‍മിക്കും. കാടിറങ്ങുന്ന ആനകള്‍ ഈ കമ്പികളില്‍ തട്ടുമ്പോള്‍ പെട്ടികള്‍ ഇളകി അവയ്ക്കുള്ളില്‍ നിന്നും തേനീച്ചകള്‍ കൂട്ടത്തോടെ പുറത്തുവരും. തലങ്ങും വിലങ്ങും തേനീച്ചകള്‍ മൂളിപ്പറന്ന് കുത്തുകയും അലോസരമുണ്ടാക്കുകയും ചെയ്യുന്നതോടെ കാട്ടാനകള്‍ പിന്‍തിരിയേണ്ടിവരും. ഒരുപക്ഷേ അനുഭവം അല്പം രൂക്ഷമാണെങ്കില്‍ പിന്നെ ആനകള്‍ ആ ഭാഗത്തേക്കുതന്നെ വരില്ലെന്നാണ് കണക്കുകൂട്ടല്‍.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ആസാം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലെ തന്നെ കുടക്, നാഗര്‍ഹോളെ തുടങ്ങിയ സ്ഥലങ്ങളിലും ഈ രീതി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ടെന്ന് പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കുന്ന ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ അധികൃതര്‍ പറയുന്നു.

സുള്ള്യ താലൂക്കില്‍ പതിവായി കാട്ടാനകളിറങ്ങുന്ന മണ്ടേക്കോല്‍, ദേവറഗുണ്ട പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം ഈ രീതിയില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts