മുൻ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഇനി ബെംഗളൂരു മെട്രോയുടെ ക്രമസമാധാന പാലകൻ

ബെംഗളൂരു: മുന്‍ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയ്ക്ക് പുതിയ നിയോഗം. ബെംഗളൂരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമീഷനറായി യതീഷ് ചന്ദ്ര ചുമതലയേറ്റു.

ഇക്കാര്യം യതീഷ് ചന്ദ്ര തന്നെയാണ് ഫെയ്‌സ്ബുകിലൂടെ അറിയിച്ചത്. കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ല്‍ ആണ് കര്‍ണാടകത്തിലേക്ക് മാറിയത് . കെ എ പി നാലാം ബറ്റാലിയന്‍ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കര്‍ണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ

കേരളത്തില്‍ സര്‍വീസില്‍ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളില്‍ യതീഷ് ചന്ദ്ര ഉള്‍പെട്ടിരുന്നു. കോവിഡ് നിയന്ത്രിക്കാനുള്ള ലോക് ഡൗണിനിടെ അഴീക്കോട് കപ്പക്കടവില്‍ കടവരാന്തയില്‍ കൂട്ടംകൂടി നിന്ന വയോധികരെ അതുവഴി വാഹനത്തില്‍ പോവുകയായിരുന്ന കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. ഇതുവിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ യതീഷ് ചന്ദ്രയെ വിമര്‍ശിക്കുകയും മനുഷ്യാവകാശ കമീഷന്‍ ഇടപെടുകയും ചെയ്തു.

വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി പൈപിടലിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാരെ അതിക്രൂരമായി ലാത്തി ചാര്‍ജ് ചെയ്തുകൊണ്ടാണ് യതീഷ് ചന്ദ്ര കേരളത്തില്‍ വിവാദനായകനാവുന്നത്. അന്ന് എറണാകുളം സിറ്റി പോലീസ് കമീഷനറായിരുന്നു യതീഷ്. പിന്നീട് പത്തനംതിട്ട എസ്പിയായപ്പോള്‍ ശബരിമല വിഷയം കത്തി നില്‍ക്കവെ കേന്ദ്രസഹമന്ത്രി പൊന്‍മണിരാജുവിനെ സന്നിധാനത്തില്‍ നിന്നും മലകയറാന്‍ അനുവദിക്കാതെ ക്രമസമാധാന സുരക്ഷ പറഞ്ഞ് യതീഷ് ചന്ദ്ര തടഞ്ഞത് വന്‍വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us