സംസ്ഥാനത്ത് നടന്ന പൊതുപരീക്ഷയ്ക്കിടെ മുസ്‌ലിം വനിതകളെ ബുര്‍ഖ ധരിക്കാന്‍ അനുവദിച്ചു; ഹിന്ദു യുവതികളുടെ താലിയടക്കം അഴിപ്പിച്ചുച്ചെന്നും ആരോപണം

ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധനം വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കെ ഹിജാബുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ പുതിയ വിവാദം. പൊതുപരീക്ഷയില്‍ ഹിന്ദു സ്ത്രീകളോട് താലിയടക്കം ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും അതേസമയം, മുസ്‌ലിം വനിതകളെ ബുര്‍ഖ ധരിക്കാന്‍ അനുവദിച്ചെന്നുമാണ് പരാതി ഉയരുന്നത്. തെലങ്കാനയിലെ ആദിലാബാദില്‍ ആണ് സംഭവം.

ഒക്‌ടോബര്‍ 16ന് ആദിലാബാദിലെ കോളേജില്‍ നടന്ന തെലങ്കാന പി എസ് സി പരീക്ഷയ്ക്കിടെയാണ് സംഭവം. പരാതി ഉയര്‍ന്നതിന് പിന്നാലെ ഇത് സംബന്ധിച്ച നിരവധി ദൃശ്യങ്ങളും പ്രചരിച്ചു. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതും മറുവശത്ത് ചിലര്‍ ആഭരങ്ങള്‍ അഴിച്ചുമാറ്റുന്നതുമായ വീ‌ഡിയോ പങ്കുവച്ച്‌ ബി ജെ പി നേതാവ് പ്രീതി ഗാന്ധി പ്രതിഷേധം അറിയിച്ചു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

സംഭവം അപമാനകരമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ന്യൂനപക്ഷങ്ങളെ താഴ്ത്തികെട്ടാനുള്ള ശ്രമമാണ് തെലങ്കാന സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി സംസ്ഥാനത്തെ കൂടുതല്‍ ബി ജെ പി നേതാക്കളും രംഗത്ത് എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts