ദുർമന്ത്രവാദം, 5 വയസുകാരിയെ മാതാപിതാക്കൾ തല്ലിക്കൊന്നു

മുംബൈ : ദുര്‍മന്ത്രവാദം ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ, അമ്മ രഞ്ജന, അമ്മായി പ്രിയ ബന്‍സോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുട്യൂബറായ ചിംനെ കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ കുടുംബവുമൊത്ത് തകല്‍ഘട്ട് പ്രദേശത്തെ ഒരു ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍ ഇളയ മകളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി സിദ്ധാര്‍ത്ഥിന് തോന്നി. മകള്‍ ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് അയാള്‍ വിശ്വസിച്ചു. തുടര്‍ന്ന് ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് തല്ലുകൊണ്ട് വീണ പെണ്‍കുട്ടി മരിച്ചത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

പെണ്‍കുട്ടിയുടെ മാതാപിതാക്കളും അമ്മായിയും ചേര്‍ന്ന് രാത്രി സമയത്ത് ചടങ്ങുകള്‍ നടത്തുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ പിന്നീട് അവരുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചോദ്യം ചോദിക്കുന്നതും, ഒന്നും മനസിലാകാതെ നില്‍ക്കുന്ന കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് മൂന്ന് പ്രതികളും കുട്ടിയെ അതിക്രൂരമായി തല്ലുകയും മര്‍ദിക്കുകയും ചെയ്തു. ബോധരഹിതയായി നിലത്തു വീണ കുട്ടി പിന്നീട് മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts