ലൈസൻസ് ഇല്ലാതെയുള്ള യാത്ര, പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: ലൈസൻസ് ഇല്ലാതെ പിയു വിദ്യാർഥികൾ ഉൾപ്പെടെ ഇരുചക്ര വാഹനം ഓടിച്ച് കോളജുകളിലെത്തുന്നത് തടയാൻ പോലീസ് തിരച്ചിൽ ശക്തമാക്കി. 18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളിൽ കോളജുകളിലെത്തുന്നതു വർധിച്ചതോടെയാണു നടപടി. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾക്കെതിരെയാണു കേസെടുക്കുകയെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ.രവികാന്തെ ഗൗഡ അറിയിച്ചു.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

കോളജുകളിൽ ട്രാഫിക് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണു കോളജ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് കോളേജിൽ പാർക്കിങ് സൗകര്യങ്ങൾ നൽകരുതെന്നും നിർദേശമുണ്ട്. ഹെൽമറ്റ് പോലും ധരിക്കാതെയാണു പലരും കോളജുകളിലെത്തുന്നത്. വിദ്യാർഥികൾക്കായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും രവികാന്തെ ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts