പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾക്ക് പത്തുവർഷം കഠിനതടവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ ചിക്കമഗളൂരു പോക്സോകോടതി പത്തുവർഷം കഠിനതടവിന് ശിക്ഷിച്ചു.

കടൂർ സ്വദേശികളായ കിരൺ നായക് (21), അഭിഷേക് നായിക് (23) എന്നിവരെയാണ് ശിക്ഷിച്ചത്.

പെൺകുട്ടിയെ ബലാത്സംഗംചെയ്തതിന് 2023 നവംബറിലാണ് കടൂർ പോലീസ് ഇവരുടെ പേരിൽ പോക്സോനിയമപ്രകാരം കേസെടുത്തത്.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

കടൂർ സിഐ കെ.ആർ. ശിവകുമാറാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കിരൺ നായകിന് 41,000 രൂപയും അഭിഷേക് നായകിന് 11,000 രൂപയും പിഴചുമത്തി. കൂടാതെ, പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts