ജെസി റോഡിൽ 5 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം,

ബെംഗളൂരു : ജെ.സി. റോഡിൽ ഇന്ന് (ഓഗസ്റ്റ് 25) മുതൽ ഓഗസ്റ്റ് 30 വരെ ഹെവി വാഹനങ്ങൾ, ബസുകൾ തുടങ്ങിയവയുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നthayi ഗതാഗത മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജെ.സി. റോഡിൽ റോഡ് പണി നടക്കുകയാണ് . ഇതുമൂലം ഇതിലൂടെ ദിവസവും യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ബുദ്ധിമുട്ടുകൾ നേരിടുkayaan . ജെ.സി. റോഡിൽ നിലവിൽ വൈറ്റ് ടാപ്പിംഗ് ജോലികളാണ് നടക്കുന്നത് .

ബെംഗളൂരു വെസ്റ്റ് സോൺ ട്രാഫിക് പോലീസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ടോപ്പിംഗ് ജോലികൾ കാരണം, ജെ.സി. റോഡിലൂടെയുള്ള ബസുകളുടെയും ഹെവി വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു, ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

എന്തൊക്കെ ഗതാഗത നിയന്ത്രണങ്ങളാണ് ഉള്ളത്?

വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള ബസുകൾക്ക് ജെ.സി. റോഡിലൂടെയും മിനെർവ സർക്കിളിലേക്കും പ്രവേശനമില്ല.

ഇതര മാർഗങ്ങൾ ഇപ്രകാരമാണ്:

രാമകൃഷ്ണ ആശ്രമം, ബുൾ ടെമ്പിൾ റോഡ്, ചാമരാജപേട്ട, ഗുഡ്സ് ഷെഡ് റോഡ് വഴി മജസ്റ്റിക്കിലേക്ക് യാത്ര ചെയ്യുക.

കലാസിപാളയ ബസ് സ്റ്റാൻഡിൽ നിന്ന് കെ.ആർ. റോഡ്, ലാൽ ബാഗ് വെസ്റ്റ് ഗേറ്റ്, അശോക സ്തംഭം സിദ്ധപുര റോഡ് വഴി ഹൊസൂർ റോഡിൽ ചേരുക.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഹൊസൂർ റോഡിൽ നിന്ന് ഡബിൾ റോഡ്, റിച്ച്മണ്ട് സർക്കിൾ, ഹഡ്‌സൺ സർക്കിൾ, കെ.ജി. റോഡ് വഴി മജസ്റ്റിക്കിലേക്ക് യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
[masterslider id="10"]

Related posts